
പാലക്കാട് : പാലക്കാട് അധ്യാപകൻ വീട്ടിൽ മരിച്ച നിലയിൽ. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ് സലീം. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight : Palakkad teacher found dead inside house