കേരളാ വിഷൻ ന്യൂസിന്റെ നേതൃത്വത്തിൽ ദുബായ് ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എം എല്‍ എ, റിപ്പോര്‍ട്ടര്‍ ടി വി എം ഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളാ വിഷൻ ന്യൂസിന്റെ നേതൃത്വത്തിൽ ദുബായ് ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു
dot image

കേരളാ വിഷന്‍ ന്യൂസിന്റെ നേതൃത്വത്തില്‍ ദുബായില്‍ ഇന്‍ര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. മിലേനിയം എയര്‍ പോര്‍ട്ട് ഹോട്ടലില്‍ നടന്ന പരിപാടി ഷയ്ഖ് മഖ്തൂം അബ്ദുള്‍ ഹക്കീം അല്‍ മഖ്തൂം ഉദ്ഘാടനം ചെയ്തു. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എം എല്‍ എ, റിപ്പോര്‍ട്ടര്‍ ടി വി എം ഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിസിനസ് സ്റ്റാര്‍ട്ടപ്പ്, വിദേശ മൂലധന നിക്ഷേപമുള്‍പ്പെടെ എല്ലാ മേഖലകളെയും സമഗ്രമായി സ്പര്‍ശിക്കുന്ന സമ്പൂര്‍ണമായ ഇന്‍ര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവാണ് കേരളവിഷന്‍ ന്യൂസിന്റെ നേതൃത്വത്തില്‍ നടന്നത്. ഷേഖ് മഖ്തൂം അബ്ദുള്‍ ഹക്കീം ഉദ്ഘാടനം ചെയ്ത് ചടങ്ങില്‍ എം എല്‍ എയും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ കെ ശൈലജ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. റിപ്പോര്‍ട്ടര്‍ ടിവി എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിനെ ചടങ്ങില്‍ ആദരിച്ചു.

ഇന്ത്യയില്‍ നിന്ന് നൂറ് പേരാണ് കോണ്‍ക്ലേവിനായി ദുബായില്‍ എത്തിയത്. യുഎഇയില്‍ നിന്നുള്ള നൂറ് പേരും പരിപാടിയുടെ ഭാഗമായി. ഇന്ത്യയിലും വിദേശത്തും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്കും നിലവില്‍ ബിസിനസ് രംഗത്തുള്ളവര്‍ക്കുമായി നിരവധി സെഷനുകളും ക്ലാസുകളും സെമിനാറുകളും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചു.

സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പിബി സുരേഷ്, സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ പിഎസ് സിബി, കേരളവിഷന്‍ ന്യൂസ് എംഡി പ്രിജേഷ് അച്ചാണ്ടി, സിഡ്‌കോ പ്രസിഡന്റ് വിജയകൃഷ്ണന്‍ കെ തുടങ്ങിയവരും കോണ്‍ക്ലേവില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും കോണ്‍ക്ലേവിനോടനുബന്ധിച്ച് അരങ്ങേറി.

Content Highlights: International Business Conclave organized in Dubai under the leadership of Kerala Vision News

dot image
To advertise here,contact us
dot image