സഞ്ജുവിന്റെ ബ്രില്ല്യന്റ് ക്യാച്ചില്‍ ഫഖര്‍ പുറത്ത്; പവര്‍പ്ലേയില്‍ പാകിസ്താന് മികച്ച തുടക്കം

ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖര്‍ സമാന്റെ വിക്കറ്റാണ് പാകിസ്താന് ആദ്യം നഷ്ടമായത്

സഞ്ജുവിന്റെ ബ്രില്ല്യന്റ് ക്യാച്ചില്‍ ഫഖര്‍ പുറത്ത്; പവര്‍പ്ലേയില്‍ പാകിസ്താന് മികച്ച തുടക്കം
dot image

ഇന്ത്യയ്ക്കെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താൻ ബാറ്റിങ് തുടരുകയാണ്. നിലവില്‍ 12 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് കടന്നിരിക്കുകയാണ് പാക് പട. പവർപ്ലേയില്‍ മികച്ച തുടക്കമാണ് പാകിസ്താന് ലഭിച്ചത്.

ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖര്‍ സമാന്റെ വിക്കറ്റാണ് പാകിസ്താന് ആദ്യം നഷ്ടമായത്. ഒമ്പത് പന്ത് നേരിട്ട നിന്ന് താരം 15 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.

11-ാം ഓവറിൽ‌ വൺഡൗണായി എത്തിയ സയിം അയൂബിനെയും പാകിസ്താന് നഷ്ടമായി. 17 പന്തില്‍ 21 റണ്‍സെടുത്ത സയിമിനെ ശിവം ദുബെ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിക്കുകയായിരുന്നു.

Content Highlights: Hardik Pandya sends back dangerous looking Fakhar Zaman, Sanju Samson takes stunning catch

dot image
To advertise here,contact us
dot image