
പാകിസ്താനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോര്‍ മത്സരത്തിൽ ഫീൽഡിങ് തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്താനെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.
സൂപ്പർ ഫോര്‍ പോരാട്ടത്തിലും പാക് നായകൻ സൽമാൻ ആഗയ്ക്ക് ഇത്തവണയും കൈകൊടുക്കാൻ തയ്യാറായില്ല. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗയും ഹസ്തദാനം ചെയ്യാതെ പിരിയുകയായിരുന്നു. തീരുമാനം അറിയിച്ച് സംസാരിച്ചതിന് ശേഷം ക്യാപ്റ്റൻ സൂര്യ മടങ്ങുകയാണ് ചെയ്തത്.
Super 4: No handshake between Salman Ali Agha and SKY at the toss — once again. 🚫🤝#PakVsInd #PakistanCricket #AsiaCup pic.twitter.com/6PPPh0naNV
— Khan Kiraar 王磊 (@KirarSahito) September 21, 2025
ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോഴും ഇന്ത്യൻ ക്യാപ്റ്റനും താരങ്ങളും പാക് താരങ്ങളുമായി ഹസ്തദാനത്തിന് നിന്നിരുന്നില്ല. ഈ സംഭവം ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. അതിൽ പ്രതിഷേധിച്ച് പാക് ക്യാപ്റ്റൻ കഴിഞ്ഞ മത്സരത്തിനു ശേഷമുണ്ടായ സമ്മാന ദാനവും ബഹിഷ്കരിച്ചിരുന്നു.
അതേസമയം ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗിന് പകരം പേസര്‍ ജസ്പ്രീത് ബുംറയും പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തി. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇലവനിൽ തുടരും.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
പാകിസ്താന്‍ പ്ലേയിംഗ് ഇലവന്‍: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ഖുശ്ദിൽ ഷാ, ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
Content Highlights: Asia Cup 2025 Super Four: No handshake again between Suryakumar Yadav and Salman Agha