രാജുവേട്ടന്റെ വക ഓണസമ്മാനം; 'വിലായത്ത് ബുദ്ധ' ടീസർ റിലീസ് തീയതി പുറത്ത്

ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

രാജുവേട്ടന്റെ വക ഓണസമ്മാനം; 'വിലായത്ത് ബുദ്ധ' ടീസർ റിലീസ് തീയതി പുറത്ത്
dot image

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിലായത്ത് ബുദ്ധയുടെ ടീസർ നാളെ പുറത്തിറങ്ങും. ഈ വർഷം സെപ്റ്റംബറിൽ ഓണം റിലീസായി വിലായത്ത് ബുദ്ധ പുറത്തിറക്കാനുള്ള പദ്ധതിയിലായിരുന്നു അണിയറപ്രവർത്തകർ എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച 'വിലായത്ത് ബുദ്ധ' ശിഷ്യൻ ജയൻ നമ്പ്യാരുടെ സംവിധാനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജി ആർ ഇന്ദു​ഗോപന്റെ നോവലാണ് സിനിമയാകുന്നത്.

ടീസർ നാളെ റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമിക്കുന്നത്. 'വിലായത്ത് ബുദ്ധ'. അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശ്രീ നായർ എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക.

ജേക്സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണ ദേവ്. എഡിറ്റിങ് ശ്രീജിത്ത് ശ്രീരംഗ്. കലാസംവിധാനം ബംഗ്ളാൻ. മേക്കപ്പ് മനുമോഹൻ. കോസ്റ്റ്യം ഡിസൈൻ സുജിത് സുധാകർ. ചീഫ്അസ്സോ. ഡയറക്ടർ കിരൺ റാഫേൽ, അസ്സോ. ഡയറക്ടേർസ് വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. പ്രൊജക്റ്റ് ഡിസൈനർ മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്സ് രാജേഷ് മേനോൻ നോബിൾ ജേക്കബ്.

Content Highlights: Prithviraj Starrer Vilayaath Budha teaser release date out

dot image
To advertise here,contact us
dot image