
തന്റെ സുഹൃത്തിനൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് മോഹൻലാൽ. എന്റെ സുഹൃത്ത് ജെടി പൈലറ്റാകുമ്പോൾ സാഹിസകതയ്ക്ക് പുതിയ അർഥം കൈവരും’ എന്ന കുറിപ്പോടെയാണ് നടൻ വീഡിയോ പങ്കുവെച്ചത്. മോഹൻലാലിന്റെ സുഹൃത്തും ബിസിനസുകാരനുമായ ജോസ് തോമസിനൊപ്പമാണ് മോഹൻലാൽ വിമാന യാത്ര നടത്തിയത്.
മോഹൻലാലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ട് പറന്ന് നടക്കുവാ…', 'ലാലേട്ടാ സൂപ്പർ വീഡിയോ', 'തിരിച്ചു വേഗം വരൂ…അടുത്ത പടം ചെയ്യണ്ടേ?', എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകർ എഴുതുന്നത്.
അതേസമയം, ഓണത്തിന് മോഹൻലാൽ വക തിയേറ്ററിൽ എത്തിയ ഹൃദയപൂർവ്വം ആഗോളതലത്തിൽ 33 കോടി രൂപയാണ് കളക്ഷൻ നേടിയത്. ആദ്യ ദിനം 8.42 കോടി നേടിയ ഹൃദയപൂർവത്തിന് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി. ആദ്യ വീക്കെൻഡ് അവസാനിക്കുമ്പോൾ ചിത്രം 30 കോടിയ്ക്കും മുകളിൽ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങൾ.
Content Highlights: Mohanlal Shares a video of flying in plane