'വൗ…ഒരു കിടിലൻ യൂണിവേഴ്സിന്റെ തുടക്കം…'; 'ലോക' ടീമിനെ പ്രശംസിച്ച് പാർവതി തിരുവോത്ത്

കല്യാണി പ്രിയദർശനാണ് ഏറ്റവും അധികം കയ്യടി അർഹിക്കുന്നത് എന്നും പാർവതി പറഞ്ഞു.

'വൗ…ഒരു കിടിലൻ യൂണിവേഴ്സിന്റെ തുടക്കം…'; 'ലോക' ടീമിനെ പ്രശംസിച്ച് പാർവതി തിരുവോത്ത്
dot image

'ലോക' സിനിമയയെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് നടി പാർവതി തിരുവോത്ത്. ഇത് ഒരു കിടിലൻ യൂണിവേഴ്സിന്റെ തുടക്കമാണെന്നും ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിനിൽക്കുന്നുവെന്നും പാർവതി പറഞ്ഞു. കൂടാതെ ഡൊമിനിക് അരുൺ, ശാന്തി ബാലചന്ദ്രൻ, നിമിഷ് രവി, ചമൻ ചാക്കോ, ജേക്ക്സ് ബിജോയ്, ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള എല്ലാ അണിയറപ്രവർത്തകരെയും പാർവതി പ്രശംസിച്ചു. കല്യാണി പ്രിയദർശനാണ് ഏറ്റവും അധികം കയ്യടി അർഹിക്കുന്നത് എന്ന് പറഞ്ഞ പാർവതി നടിയുടെ പ്രയത്നത്തെയും പ്രശംസിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി സിനിമയെയും അണിയറപ്രവർത്തകരെയും പ്രശംസിച്ചത്.

'നമ്മുടെ ഒരു കിടിലൻ യൂണിവേഴ്സിന്റെ തുടക്കം ഇപ്പോൾ അത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിനിൽക്കുന്നു….നിമിഷ രവി കലക്കി, ഡൊമിനിക് തന്റെ വിഷൻ ഇനിയും വളരട്ടെ ഒരുപാട് എന്ജോയ് ചെയ്തു 'ലോക'. മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ച ദുൽഖറിന്റെ വേഫെറർ അഭിനന്ദനങ്ങൾ. സഹതിരക്കഥാകൃത്തായ ശാന്തി ഓരോ സീനിലും ഹുക്ക് ചെയ്യാനും ലോക സൃഷ്ടിക്കാൻ എടുത്ത അധ്വാനത്തെ അഭിനന്ദിക്കുന്നു. കല്യാണി ചന്ദ്ര ഇപ്പോഴും നമുക്ക് ഇടയിൽ ജീവിക്കുന്നുണ്ട് അതിന് പ്രത്യേക നന്ദി', പാർവതി കുറിച്ചു.

അതേസമയം, ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights: Parvathy Thiruvoth Praises Loka movie and Crew

dot image
To advertise here,contact us
dot image