
എറണാകുളം: പുത്തന്‍കുരിശ് മലേക്കുരിശില്‍ രണ്ട് സ്ത്രീകളും ഒരു വയസ് പ്രായമുള്ള കുഞ്ഞും മാത്രമുള്ള വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്. 2019 ല്‍ അഞ്ച് ലക്ഷം രൂപ വീട്ടുടമയായ സ്വാതി മണപ്പുറം ഫിനാന്‍സില്‍ നിന്നും വായ്പ എടുത്തിരുന്നു. അതില്‍ 3.95 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. പിന്നീട് ഗര്‍ഭിണിയായ യുവതിക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നപ്പോള്‍ തിരിച്ചടവ് മുടങ്ങിയിരുന്നു.
ഒറ്റത്തവണയായി പലിശ ഉള്‍പ്പെടെ അഞ്ച് ലക്ഷം അടക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചു. എന്നാൽ അടക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ജപ്തി. ഇതോടെ കുടുംബം പെരുവഴിയിലാവുകയായിരുന്നു.
പി വി ശ്രീജന്‍ എംഎല്‍എ ഇടപെട്ട് ജപ്തി ചെയ്ത വീട് കുടുംബത്തിന് തുറന്നു നല്‍കി. നിയമ നടപടി പേടിച്ച് കുടുംബം അകത്തുകയറാന്‍ തയ്യാറായില്ല. നടപടികള്‍ എല്ലാം പാലിച്ചാണ് ജപ്തിയെന്ന് മണപ്പുറം ഫിനാന്‍സ് അറിയിച്ചു.
Content Highlight : A house with only two women and a one-year-old child was seized