
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ഏഴ്് വിക്കറ്റിന്റെ തകർപ്പൻ വിജയം ഇംഗ്ലണ്ട് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം വെറും 20.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ദക്ഷിണാഫ്രിക്കക്കായി ഓപ്പണിങ് ബാറ്റർ എയ്ഡൻ മാർക്രം 55 പന്തിൽ നിന്നും 13 ഫോറും രണ്ട് സിക്‌സറുമുൾപ്പടെ 86 റൺസ് നേടി. റിയാൻ റിക്കൾട്ടൺ പുറത്താകാതെ 31 റൺസ് സ്വന്തമാക്കി.
നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്‌സറടിച്ച് ഡെവാൽഡ് ബ്രെവിസാണ് വിജയ റൺ സ്വന്തമാക്കിയത്. ക്യാപ്റ്റൻ ടെംം ബവുമ (6), ട്രിസ്റ്റൻ സ്റ്റബ്‌സ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.
നേരത്തെ ആദ്യം ബാറ്റ് വീശിയ ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ വെറും 24.3 ഓവറിലാണ് 131 റൺസുമായി ഓളൗട്ടായത്. ജെയ്മി സ്മിത്ത് 54 റൺസ് നേടിയെങ്കിലും ബാക്കിയാർക്കും തിളങ്ങാനായില്ല.
ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് നാല് വിക്കറ്റ് നേടി. വിയാൻ മുൾഡർ മൂന്നും ലുങ്കി എങ്കിഡി, നാന്ദ്രെ ബർഗർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജോസ് ബട്ടലർ (15), ജോ റൂട്ട് (14), ഹാരി ബ്രൂക്ക് (12) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ.
Content Highlights- Southafrica Defeats England in their soil