
ടൈഗർ ഷ്രോഫിനെ നായകനാക്കി 2016 ൽ പുറത്തിറങ്ങിയ സിനിമയാണ് ബാഗി. വൻ വിജയമായ സിനിമയ്ക്ക് തുടർന്ന് മൂന്ന് ഭാഗങ്ങളുണ്ടായി. ഇപ്പോഴിതാ സിനിമയുടെ നാലാം ഭാഗം ഒരുങ്ങുകയാണ്. ബാഗി 4 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ ഇന്ന് പുറത്തുവന്നു. റിലീസിന് പിന്നലെ സമ്മിശ്ര പ്രതികരണങ്ങളും ട്രോളുകളുമായി ട്രെയിലറിന് ലഭിക്കുന്നത്. ട്രെയിലറിലെ അമിത വയലൻസാണ് വിമർശനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.
എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ കാണുന്നതിനും നിയന്ത്രണമുണ്ട്. പ്രായപൂർത്തിയായെന്ന് സ്ഥിരീകരിച്ച ശേഷം ലോഗിൻ ചെയ്താൽ മാത്രമേ ട്രെയിലർ കാണാനാവൂ. കടുത്ത വയലൻസ് കാരണം ചിത്രത്തിന്റെ ടീസറിന് നേരത്തെ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ട്രെയ്‌ലർ മുഴുവൻ മീം മെറ്റീരിയൽ ആയി ആണ് അനുഭവപ്പെടുന്നതെന്നും വയലൻസ് സിനിമകളിൽ നിന്ന് ബോളിവുഡ് ബ്രേക്ക് എടുക്കണം എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. വയലൻസ് അമിതമായി കുത്തികയറ്റുന്നത് ഇപ്പോൾ ക്രിഞ്ച് ആയി തോന്നെന്നും അനിമലിനെ അനുകരിക്കാനാണ് ഇപ്പോൾ എല്ലാ സിനിമകളും ശ്രമിക്കുന്നതെന്നും കമന്റുകൾ ഉയരുന്നുണ്ട്.
സഞ്ജയ് ദത്ത്, ഹർനാസ് സന്ധു, സോനം ബജ്‌വ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. എ ഹർഷ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാജിദ് നദിയാദ്‌വാ ആണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നതും ചിത്രം നിർമിക്കുന്നതും. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്. 2020 ലാണ് അവസാനത്തെ ബാഗി സിനിമ പുറത്തിറങ്ങിയത്. ടൈഗർ ഷ്രോഫിനൊപ്പം റിതേഷ് ദേശ്മുഖ്, ശ്രദ്ധ കപൂർ, അങ്കിത ലോഖണ്ഡേ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 137 കോടിയാണ് സിനിമ നേടിയത്.
Content Highlights: Baaghi 4 trailer receives negative response