ഒടുവിൽ പ്രണയസാഫല്യം; വിശാലിന്റെയും സായ് ധന്‍സികയുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നടൻ

വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്.

ഒടുവിൽ പ്രണയസാഫല്യം; വിശാലിന്റെയും സായ് ധന്‍സികയുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നടൻ
dot image

തമിഴ് സൂപ്പർതാരം വിശാലിന്റെയും നടി സായ് ധന്‍സികയുടെയും വിവാഹനിശ്ചയം നടന്നു. നടൻ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മേയില്‍ ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിശാല്‍ തന്നെയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്.

'എന്റെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ആശംസകളും ആശീര്‍വാദങ്ങളും ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. സായ് ധന്‍സികയ്‌ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാര്‍ത്ത സന്തോഷപൂര്‍വം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം തേടുന്നു', വിശാൽ കുറിച്ചു.

സായ് ധന്‍സിക പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'യോഗി ഡാ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍- ഓഡിയോ ലോഞ്ചിലാണ് ഇരുവരും വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിശാല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. 15 വര്‍ഷത്തോളമായി തങ്ങള്‍ സുഹൃത്തുക്കളാണെന്ന് സായ് ധന്‍സിക അന്ന് പറഞ്ഞിരുന്നു. അതേസമയം, ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സോളോ'യിൽ ധൻസിക അഭിനയിച്ചിട്ടുണ്ട്.

Content Highlights: tamil actor vishal engaged to actress sai dhansika

dot image
To advertise here,contact us
dot image