താമരശ്ശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് ഏഴ് പവനും ഒരു ലക്ഷം രൂപയും കവർന്നു

വത്സലയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷമാണ് കവർച്ച നടത്തിയത്

താമരശ്ശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് ഏഴ് പവനും ഒരു ലക്ഷം രൂപയും കവർന്നു
dot image

കോഴിക്കോട്: താമരശ്ശേരിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയെ ആകമിച്ച് ഏഴ് പവനും ഒരു ലക്ഷം രൂപയും കവർന്നു. കതിരോട് ഓടർപൊയിൽ വത്സലയുടെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. വത്സലയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷമാണ് കവർച്ച നടത്തിയത്.

വത്സല ശുചിമുറിയിൽ നിന്നും കിടപ്പുമുറിയിലേക്ക് നടന്നു വരുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കി മോഷ്ടാവ് മുഖത്ത് തുണിയിട്ട് കാലിലെ പാദസരം കൈക്കലാക്കി. ശേഷം അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ച മൂന്നു വള, രണ്ടു മോതിരം, ഒരു ലക്ഷം രൂപ എന്നിവ മോഷ്ടാവ് കൈക്കലാക്കി. പിന്നീട് വീടിന് പിന്നിലൂടെയാണ് രക്ഷപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlights: woman in Thamarassery attacked and robbed

dot image
To advertise here,contact us
dot image