
ബിസിസിഐയുടെ പ്രസിഡന്റ് റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞതോടെയാണ് ബിന്നി സ്ഥാനമൊഴിഞ്ഞത്. പകരം ഇടക്കാല പ്രസിഡന്റായി രാജീവ് ശുക്ലയെ നിയമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബിസിസിഐയുടെ വൈസ് പ്രസിഡന്റാണ് രാജീവ് ശുക്ല.
ജൂലൈ 19ന് 70 വയസ് തികഞ്ഞ സാഹചര്യത്തിലാണ് റോജര്‍ ബിന്നിക്ക് സ്ഥാനമൊഴിയേണ്ടിവന്നത്. 70 വയസാണ് ബിസിസിഐയുടെ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി. 70 വയസ് തികഞ്ഞ ഒരു വ്യക്തിക്കും ബിസിസിഐയില്‍ ഒരു സ്ഥാനവും വഹിക്കാന്‍ സാധിക്കില്ല. ഇതോടെയാണ് ബിന്നിക്ക് സ്ഥാനമൊഴിയേണ്ടതായി വന്നത്. 2022ല്‍ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് റോജര്‍ ബിന്നി ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
#RogerBinny steps down as #BCCI President, #RajeevShukla to hold the position till next round of elections.
— NDTV Profit (@NDTVProfitIndia) August 29, 2025
Read: https://t.co/QOhrzSNnU4 pic.twitter.com/3iLoA4jvGE
വരുന്ന സെപ്തംബറിലാണ് അടുത്ത ബിസിസിഐ തിരഞ്ഞെടുപ്പ് നടക്കുക. അത് വരെ രാജീവ് ശുക്ലയായിരിക്കും ബിസിസിഐയുടെ ആക്ടിങ് പ്രസിഡൻ്റ്. ബിസിസിഐയുടെ പല താക്കോൽ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളും വഹിക്കുന്നയാളുമാണ് രാജീവ് ശുക്ല. 2015ൽ ഐപിഎൽ ചെയർമാനായി ഏകപക്ഷീയമായി ശുക്ല തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ലാണ് ബിസിസിഐ വൈസ് പ്രസിഡൻ്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ബിന്നിയുടെ കാലാവധി അവസാനിച്ചതോടെ ഈ മാസം 27ന് നടന്ന ബിസിസിഐ അപക്സ് കൗൺസിൽ യോഗത്തിൽ വച്ച് ശുക്ല ആക്ടിങ് പ്രസിഡൻ്റ് സ്ഥാനവും ഏറ്റെടുത്തു എന്നാണ് റിപ്പോർട്ട്. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുന്നയാളാവും പുതിയ പ്രസിഡൻ്റ്.
Content Highlights: Rajeev Shukla takes over as BCCI president on interim basis as Roger Binny steps dow