വിജയ്, അജിത്ത്, സൂര്യ റെഫറൻസുകൾ; തകർപ്പൻ ഫസ്റ്റ് ഹാഫുമായി 'മേനേ പ്യാര്‍ കിയാ' | Maine Pyar Kiya

മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയെന്നും പ്രീതി മുകുന്ദൻ വളരെ നന്നായി അഭിനയിച്ചെന്നും കമന്റുകൾ പറയുന്നു.

വിജയ്, അജിത്ത്, സൂര്യ റെഫറൻസുകൾ; തകർപ്പൻ ഫസ്റ്റ് ഹാഫുമായി 'മേനേ പ്യാര്‍ കിയാ' | Maine Pyar Kiya
dot image

'മേനേ പ്യാർ കിയ' ആദ്യ പകുതി പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഹൃദു ഹാറൂണിന്റെയും കൂട്ടാളികളുടെയും ഗംഭീര കോമഡി രംഗങ്ങളും ആക്ഷൻ സീനുകൾ കൊണ്ടും ഗംഭീര ഫസ്റ്റ് ഹാഫ് ആണെന്ന് പ്രേക്ഷകരുടെ അഭിപ്രയം. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയെന്നും പ്രീതി മുകുന്ദൻ വളരെ നന്നായി അഭിനയിച്ചെന്നും കമന്റുകൾ പറയുന്നു.

നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മേനേ പ്യാർ കിയ'. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന "മേനേ പ്യാർ കിയ"യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Content Highlights: Maine Pyar Kiya malayalam movie getting good responses after first half

dot image
To advertise here,contact us
dot image