തിയേറ്ററുകളിൽ ചിരിപ്പൂരം; ഒരേ പൊളി പൊളിച്ച് ഫഹദ് ചിത്രം 'ഓടും കുതിര ചാടും കുതിര', ആദ്യ പ്രതികരണങ്ങൾ

ആദ്യം മുതൽ അവസാനം വരെ ചിരിയുടെ മേളമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

തിയേറ്ററുകളിൽ ചിരിപ്പൂരം; ഒരേ പൊളി പൊളിച്ച് ഫഹദ് ചിത്രം 'ഓടും കുതിര ചാടും കുതിര',  ആദ്യ പ്രതികരണങ്ങൾ
dot image

മികച്ച പ്രേക്ഷക പ്രതികരണവുമായി അൽത്താഫ് സലിം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര'. ആദ്യം മുതൽ അവസാനം വരെ ചിരിയുടെ മേളമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ലാലിന്റെ അഴിഞ്ഞാട്ടം ആയിരുന്നുവെന്നും കമന്റുകൾ ഉയരുന്നു. പോസിറ്റീവ് റെസ്പോൺസ് വന്നതിന് ശേഷം ബുക്ക് മൈ ഷോയിൽ നിരവധി ടിക്കറ്റുകളാണ് അടുത്ത ഷോയ്ക്ക് വിറ്റ് പോകുന്നത്.

30 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമയെന്ന് കാണുമ്പോൾ തന്നെ അറിയാം അത്രയ്ക്ക് മികച്ച മേക്കിങ് ആണ് അൽത്താഫ് ചെയ്തിരിക്കുന്നതെന്ന് എന്നും അഭിപ്രായങ്ങൾ വരുന്നു. എന്തായാലും കല്യാണിക്ക് ഈ ഓണം ഇരട്ടി മധുരം നൽകിയെന്നും ആരാധകർ പറയുന്നു. ചിത്രത്തിലെ മ്യൂസിക്കിനും ക്യാമറ മേഖലയ്ക്കും പ്രത്യേക കയ്യടി നൽകണമെന്നും പ്രേക്ഷകർ പറയുന്നു. ഓരോ കഥാപാത്രങ്ങളും ഒരു കോമഡി പോലും പറയാതെ പോകുന്നില്ല ഈ ചിത്രത്തിൽ എന്ന പ്രത്യേകത ഉണ്ടെന്നും സോഷ്യൽ മീഡിയ.

ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും റിലീസിന് മുൻപ് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഒരു പക്കാ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിരയെന്നും ചിത്രം ഒരുപാട് ചിരിപ്പിക്കുമെന്നും മുൻപ് ആഷിഖ് ഉസ്മാൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. 'ഒരു പ്രോപ്പർ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശനും ഹിന്ദി വെബ് സീരീസ് ഒക്കെ ചെയ്തിട്ടുള്ള രേവതി എന്ന മലയാളി നടിയുമാണ് സിനിമയിലെ നായികമാർ.

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു. സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ.

Content Highlights: Odum Kuthira Chaadum kuthira movie getting good responses

dot image
To advertise here,contact us
dot image