അഫ്ഗാൻ ഏഷ്യയിലെ മികച്ച രണ്ടാമത്തെ ടീമെന്ന് മാധ്യമപ്രവർത്തകൻ; പാക് നായകന്‍റെ റിയാക്ഷൻ വൈറൽ: വീഡിയോ

ത്രിരാഷ്ട്ര പരമ്പരക്ക് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് റാഷിദ് ഖാനോട് പാക് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമുന്നയിച്ചത്

അഫ്ഗാൻ ഏഷ്യയിലെ മികച്ച രണ്ടാമത്തെ ടീമെന്ന് മാധ്യമപ്രവർത്തകൻ; പാക് നായകന്‍റെ റിയാക്ഷൻ വൈറൽ: വീഡിയോ
dot image

ഏഷ്യാ കപ്പ് ടി20 ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളൂ. എട്ട് ടീമുകളാണ് ഇക്കുറി ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് അഫ്ഗാനിസ്താൻ, യു.എഇ, ഒമാൻ, ഹോങ്കോങ്. ടൂർണമെന്റിന് തൊട്ട് മുമ്പ് പാകിസ്താൻ , അഫ്ഗാനിസ്താൻ, യു.എ.ഇ ടീമുകൾ പങ്കെടുക്കുന്നൊരു ത്രിരാഷ്ട്ര പരമ്പരക്ക് യു.എ.ഇയില്‍ ഇന്ന് തുടക്കമാവുകയാണ്.

പരമ്പരക്ക് മുമ്പരങ്ങേറിയ പ്രസ് മീറ്റിൽ ഒരു പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ. അഫ്ഗാൻ നായകൻ റാഷിദ് ഖാനോടുള്ള ചോദ്യത്തിനിടെ ഇന്ത്യക്ക് താഴെ ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീമാണിപ്പോൾ അഫ്ഗാൻ എന്ന് മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടു. ഇത് കേട്ട് അരികിലിരിപ്പുണ്ടായിരുന്ന പാക് നായകന്‍ സല്‍മാന്‍ അലി ആഖാ ചിരിയടക്കാൻ ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

dot image
To advertise here,contact us
dot image