
മികച്ച തിയേറ്റർ എക്‌സ്‌പീരിയൻസ് തരുന്ന ഒരു കിടിലൻ റൊമാന്റിക് കോമഡി പടമാണ് 'മേനേ പ്യാർ കിയ' എന്ന് ആദ്യ പ്രതികരണങ്ങൾ. ആദ്യ പകുതിയിൽ കിടിലൻ കോമഡിയും റൊമാൻസും കോർത്തിണക്കി ഗംഭീര അനുഭവമാണ്
ചിത്രം നൽകിയതെന്ന് പ്രേക്ഷകർ. കൂടാതെ രണ്ടാം പകുതിയിൽ അടിപൊളി ആക്ഷൻ രംഗങ്ങൾ കൂടി ആയപ്പോൾ വൻ തിയേറ്റർ എക്‌സ്‌പീരിയൻസ് ആണെന്ന് പലരും പറയുന്നുണ്ട്.
#MainePyarKiya ⭐⭐⭐⭐
— Adithyan adhi (@adhipix666) August 29, 2025
Another worth watch,
First half ഒരു flow -il കുറെ കോമഡി elements + Love കൂടി കളർ ആയി പോയി..
But Second half -ഇലേക്ക് കേറിയപ്പോൾ genre shift ചെയ്ത് ട്രാക്ക് മാറ്റി.. Adrenaline rush തരുന്ന fight + that Actor Cameo 😉😎🤜🔥
Everyone performed their best. pic.twitter.com/fzAyZCbSyF
#ST:- #MainePyarKiya 💥
— 𝗔𝗕𝗕𝗔𝗦 𝗔𝗡𝗪𝗔𝗥 🐿️ (@Abbas_Anwar_) August 29, 2025
Superb 1st half. Fun & Entertaining. Production quality also good. Interval was 😂🔥 pic.twitter.com/eM3eKVr5dM
#MainePyarKiya peak padam✊🔥🔥🔥
— Anantha_vishnu (@Ananthuavj) August 29, 2025
1st half Oru Comedy രീതിയിൽ പോയി പോയി രണ്ടാം പകുതിയിൽ വൻ കത്തിക്കൽ🤩💥...അന്യായ Theater Experience ഒന്നും പറയാനില്ല..ഒപ്പം Peppe ന്റെ Peak Cameo🙏🔥അന്യായ ഇടി തിയേറ്റർ ൽ വൻ ഓളം👌
Bgm & Songs Performance Peak❤️💥💥
Must Watch In Theatre✅🔥 pic.twitter.com/E7AkQ8RpPd
ഹൃദു ഹാറൂണിന്റെയും കൂട്ടാളികളുടെയും ഗംഭീര കോമഡി രംഗങ്ങളും കൊണ്ടും ഗംഭീര ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയെന്നും പ്രീതി മുകുന്ദൻ വളരെ നന്നായി അഭിനയിച്ചെന്നും കമന്റുകൾ പറയുന്നു. ഒരു ഒന്ന് ഒന്നര ഇന്റെർവെൽ ബ്ലോക്ക് ആയിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രയപ്പെടുന്നുണ്ട്.
നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മേനേ പ്യാർ കിയ'. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന "മേനേ പ്യാർ കിയ"യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
Content Highlights: Maine Pyar Kiya movie response