
കൊച്ചി: നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പങ്കുവെച്ച് സംവിധായിക രത്തീന പി ടി. 'ഡബിൾ ഓകെ' എന്ന തലക്കെട്ടോടെ മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രത്തീന സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. രത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ.
മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന നല്‍കി പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. നന്ദി പറഞ്ഞുകൊണ്ടുള്ള വൈകാരിക പോസ്റ്റായിരുന്നു ജോര്‍ജ് എസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കൈകൂപ്പി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ദൈവമേ നന്ദിയെന്നും ആന്റോയുടെ പോസ്റ്റിലുണ്ട്. എന്നാല്‍ മറ്റു സൂചനകളൊന്നും നല്‍കിയിരുന്നില്ല.
എക്കാലത്തെയും വലിയ വാര്‍ത്തയെന്ന് നടി മാല പാര്‍വതി കമന്റ് ചെയ്യുകയുമുണ്ടായി. ഇത്രയും ആളുകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് സംവിധായകന്‍ കണ്ണന്‍ താമരകുളവും കമന്റ് ചെയ്തു.
കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോൾ വന്ന വാർത്തയിൽ ആരാധകർ സന്തോഷത്തിലാണ്.
Content Highlights: puzhu director ratheena shares mammottys photo welcoming him back after odd health