യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത് മുതലെടുത്ത് വ്യാജ തൊഴില്‍ പരസ്യങ്ങള്‍ പ്രചരിക്കുന്നു

ത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും തൊഴിലന്വേഷകര്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

dot image

യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത് മുതലെടുത്ത് വ്യാജ തൊഴില്‍ പരസ്യങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തല്‍. യുഎഇയിലെ സ്‌കൂളുകളും സര്‍വകലാശാലകളുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്‌കൂളുകളിലേക്കും സര്‍വകലാശാലകളിലേക്കും ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുകയും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയുമാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും തൊഴിലന്വേഷകര്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Fake job ads are circulating in the UAE, taking advantage of the start of the new academic year

dot image
To advertise here,contact us
dot image