
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന നല്‍കി പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ്. നന്ദി പറഞ്ഞുകൊണ്ടുള്ള വൈകാരിക പോസ്റ്റ് ജോര്‍ജ് എസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കൈകൂപ്പി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും,
ജോര്‍ജ് എസ്
കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ദൈവമേ നന്ദിയെന്നും ആന്റോയുടെ പോസ്റ്റിലുണ്ട്. എന്നാല്‍ മറ്റു സൂചനകളൊന്നും നല്‍കിയിരുന്നില്ല.
എക്കാലത്തെയും വലിയ വാര്‍ത്തയെന്ന് നടി മാല പാര്‍വതി കമന്റ് ചെയ്യുകയുമുണ്ടായി. ഇത്രയും ആളുകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് സംവിധായകന്‍ കണ്ണന്‍ താമരകുളവും കമന്റ് ചെയ്തു.
കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോൾ വന്ന വാർത്തയിൽ ആരാധകർ സന്തോഷത്തിലാണ്.
Content Highlights: Personal Assistant Makeup Man Mammootty George s Facebook post