
വനിതാ ഏകദിന ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നീതു ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ടീം പ്രഖ്യാപനം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ്മ, രാധാ യാദവ്, സ്നേഹ് റാണ, ഹര്‍ലീന്‍ ഡിയോൾ തുടങ്ങിയവരുടെ സ്ഥാനം ഉറപ്പാണ്.
ഓപ്പണർ ഷെഫാലി വർമ്മ ടീമിൽ ഇടംപിടിക്കുമോ എന്നാണ് ആകാംക്ഷ. ഇതുവരെ കളിച്ച 29 ഏകദിനങ്ങളില്‍ 23 മാത്രമണ് ഷഫാലിയുടെ ബാറ്റിംഗ് ശരാശരി. അതേസമയം മറ്റൊരു ഓപ്പണറായ പ്രതികാ റാവല്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ 54 റണ്‍സ് ശരാശരിയിലാണ് റണ്‍സടിച്ചത് എന്നത് ഷഫാലിക്ക് വെല്ലുവിളിയാണ്.
മലയാളിതാരം മിന്നു മണിയെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു വയനാട്ടുകാരിയായി മിന്നുമണി. ഇതിനകം ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള താരം ആകെ 54 റൺസാണ് നേടിയിട്ടുളളത്. ആൾ റൗണ്ടറായ താരം മൂന്ന് വിക്കറ്റുകളും നേടി.
Content Highlights: Will Minnu Mani get a chance?; Women's ODI World Cup to be announced today