'മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു…'; സന്തോഷം പങ്കുവെച്ച് സിനിമാ ലോകം

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായെന്ന് അറിയിച്ച് മലയാള സിനിമാ ലോകം.

dot image

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായെന്ന് അറിയിച്ച് മലയാള സിനിമാ ലോകം. നിരവധി പേരാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ആന്റോ ജോസഫ് ആദ്യം ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്നും ദൈവത്തിന് നന്ദിയും പറഞ്ഞാണ് ആന്റോ ഫേസ്ബുക്കിൽ കുറിച്ചത്.

ഇപ്പോൾ മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ ജോർജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും ഒരുപാട് നന്ദിയെന്നാണ് ജോർജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാർവതിയും മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.

മലയാള സിനിമയിലെ പ്രമുഖർ ആന്റോ ജോസഫിന്റെ പോസ്റ്റിന് താഴെ ആശംസകളും പ്രാർത്ഥനയുമായി എത്തിയിട്ടുണ്ട്. ഏറെ കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോൾ വന്ന ഈ വാർത്ത എല്ലാ ആരാധകരെയും പ്രേക്ഷകരെയും ഒരുപാട് സന്തോഷത്തിൽ ആകുകയാണ് ചെയ്തിരിക്കുന്നത്.

Content Highlights: Mammoottys health is back to normal mollywood industry shares happiness

dot image
To advertise here,contact us
dot image