
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് കളങ്കാവൽ ടീം പുറത്തുവിട്ടത്.
മമ്മൂട്ടിയുടേതായി അടുത്തിടെ പുറത്തുവന്ന സിനിമകളിലെ ഇരിക്കുന്ന പോസ്റ്ററുകളെ കുറിച്ചാണ് ഇപ്പോൾ ആരാധകർ പറയുന്നത്. ഭ്രമയുഗം, ഭീഷ്മപർവം, റോഷാക്ക്, വൺ, ബിഗ് ബി തുടങ്ങിയ സിനിമകളിലെ ചിത്രങ്ങൾ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ഒരേ ഇരുപ്പിൽ മൂന്ന് ഭാവങ്ങൾ മൂന്നു കഥാപാത്രങ്ങൾ', 'ആ ഇരുത്തം നോക്കിയേ…', 'ഇരിക്കുന്ന മമ്മൂക്കയെ സൂക്ഷിക്കണം', എന്നിങ്ങനെ കമെന്റുകൾ നീളുന്നു.
കഥാപാത്രത്തിന്റെ ഇരിപ്പിൽ പോലുമുള്ള വേരിയേഷൻ നോക്ക് 😘🙏🏻
— Nayanthara ❤️❤️❤️ (@Nayanthara369) August 17, 2025
The best versatile actor in indian cinema
#Kalamkaval #Mammootty pic.twitter.com/PZDfe2iDG9
അതേസമയം, കളങ്കാവൽ സിനിമയുടെ പോസ്റ്ററിലെ ബ്രില്ലിയൻസും കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകർ. മമ്മൂട്ടി ഇരിക്കുന്നതിന് പിന്നിലുള്ള വലകൾക്കുളിൽ സ്ത്രീകളുടെ മുഖങ്ങൾ കാണാമെന്നും അതിൽ നിരവധി മുഖങ്ങൾ ഉണ്ടെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ പലരുടെയും കണ്ടെത്തൽ. പുറത്തുവരുന്ന ഓരോ പോസ്റ്ററും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വര്‍ധിപ്പിക്കുകയാണ്. ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരന്റെ പ്രതീതിയാണ് പുതിയ പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തില്‍ വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
Content Highlights: Social Media fans discussing mammootys new and old movies posters