
ട്രോൺ, ടോപ് ഗൺ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് ജോസഫ് കോസിൻസ്കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് 'എഫ് 1'. ഫോർമുല 1 റേസിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ നായകനായി എത്തുന്നത് ബ്രാഡ് പിറ്റ് ആണ്. ആഗോള മാർക്കറ്റിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ സിനിമയിപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
ആഗസ്റ്റ് 22 മുതലാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ആപ്പിൾ ടിവിയിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചതുപോലെ ഒടിടിയിലും സിനിമയ്ക്ക് തിളങ്ങാനാകുമെന്ന് ആണ് പ്രതീക്ഷ. 575.6 മില്യൺ ഡോളറാണ് സിനിമ ആഗോള മാർക്കറ്റിൽ നിന്നും നേടിയിരിക്കുന്നത്. ഇതിൽ ഇന്റർനാഷണൽ മാർക്കറ്റിൽ നിന്നുള്ള 396.1 മില്യൺ ഡോളറും നോർത്ത് അമേരിക്കയിൽ നിന്നുള്ള 179.5 മില്യൺ ഡോളറും ഉൾപ്പെടും. ഇന്ത്യയിലും ഗംഭീര പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. ചിത്രം 100 കോടിക്കും മുകളിൽ ഇന്ത്യയിൽ നിന്ന് നേടിയിരുന്നു.
#F1TheMovie OTT Premiere On Apple TV From August 22🔥 pic.twitter.com/mSond1Kizb
— MiGr@De (@am_Migrade) August 16, 2025
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിച്ചത്. ഇതോടെ കോവിഡിന് ശേഷം ഒരു ഒറിജിനൽ സിനിമ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ചിത്രമായി എഫ് 1 മാറി. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ ആണ് ഒന്നാം സ്ഥാനത്ത്. ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസിസ്, ജാവിയർ ബാർഡെം എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചത്. ഈ വർഷം ഒരു ഹോളിവുഡ് സിനിമ ഇന്ത്യയിൽ നിന്ന് നേടിയ രണ്ടാമത്തെ ഉയർന്ന കളക്ഷൻ ആണ് എഫ് വണ്ണിൻ്റേത്.
content highlights: F1 Movie OTT date announced