അത് ഇവിടെ പറയേണ്ട കാര്യം എന്താ!! കൂലിയ്ക്ക് പിന്നാലെ ട്രെൻഡിങ്ങായി വിജയ്

ലോകേഷ് കനകരാജിന്‍റെ മറ്റ് ചിത്രങ്ങളെ ഒന്നും പരാമര്‍ശിക്കാതെ ലിയോയെ പറ്റി മാത്രം ട്വീറ്റുകള്‍ വരുന്നത് അത്ര സ്വാഭാവികമല്ല എന്നാണ് ചില വിലയിരുത്തലുകള്‍.

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി എത്തിയ കൂലി റിലീസായിരിക്കുകയാണ്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഹൈപ്പിനൊത്ത്‌ ആരാധകരെ തൃപ്തിപ്പെടുത്താൻ സിനിമയ്ക്ക് ആയിട്ടില്ലെന്നാണ് പൊതുവെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. എന്നാൽ ഇപ്പോള്‍ കൂലിയെക്കാൾ ട്രെൻഡിങ് ആകുന്നത് മറ്റൊരു ചിത്രമാണ്. വിജയ് നായകനായ ലിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്.

കൂലിയും ലിയോയും തമ്മിലുള്ള താരതമ്യങ്ങളാണ് പോസ്റ്റുകളില്‍ നിറയുന്നത്. ലിയോയ്ക്കൊപ്പം എത്താന്‍ കൂലിയ്ക്കായില്ല എന്ന രീതിയിലാണ് പല ട്രോളുകളും വരുന്നത്. എന്നാല്‍ ലോകേഷിന്‍റെ മറ്റ് ചിത്രങ്ങളെ കുറിച്ചൊന്നും പറയാതെ ലിയോയും വിജയ്‌യും മാത്രം ചര്‍ച്ചയാകുന്നതിന് പിന്നില്‍ ഫാന്‍ഫെെറ്റാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. രജനി-വിജയ് ഫാൻസ്‌ തമ്മിലുള്ള ഈഗോ ആണ് നിരനിരയായി വരുന്ന ട്രോളുകള്‍ക്ക് കാരണമെന്നും ഇവര്‍ പറയുന്നു. ദളപതി-തലെെവര്‍ പ്രയോഗങ്ങളും പലയിടത്തും നിറയുന്നുണ്ട്. 

മാത്രവുമല്ല, ആമിർ ഖാന്റെ കാമിയോ റോൾ പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കിയില്ല എന്നും പ്രതികരണങ്ങളുണ്ട്. ലോകേഷിന്റെ വിക്രം സിനിമയിലെ റോളക്‌സുമായാണ് ആമിർ ഖാന്റെ കഥാപാത്രത്തെ താരതമ്യപ്പെടുത്തി ട്വീറ്റുകൾ എത്തുന്നത്. എന്നാൽ ഇതൊന്നും പ്രശ്നമല്ലാത്ത ഒരു വിഭാഗം സിനിമയെ കൊണ്ടാടുന്ന കാഴ്ചയും സോഷ്യൽ മീഡിയയിൽ ഉണ്ട്.

അതേസമയം രജനികാന്തിനൊപ്പം ലോകേഷ് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. രജനികാന്തിനൊപ്പം വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. സൗബിൻ, ഉപേന്ദ്ര, നാഗാർജുന, ആമിർ ഖാൻ, ശ്രുതി ഹാസൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലി നിർമിച്ചിരിക്കുന്നത്. രജനികാന്ത് സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ റിലീസ് ചെയ്തമെന്ന ചിത്രമെന്ന പ്രത്യേകതയും കൂലിയ്ക്കുണ്ട്.

Content Highlights: Vijay's film Leo becomes a hot topic after coolie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us