
പല തരത്തിലുള്ള ബിരിയാണി കഴിച്ചിട്ടുള്ളവരായിരിക്കുമല്ലേ നമ്മള്‍. എന്നാല്‍ വെറൈറ്റി ആയി കായല്‍കൂട്ട് ബിരിയാണ് തയ്യാറാക്കി നോക്കിയാലോ
ആവശ്യമുള്ള സാധനങ്ങള്‍
മസാലക്ക് ആവശ്യമുള്ളത്
കാന്താരി മുളക് 10
ഇഞ്ചി 1 ഇഞ്ച് കഷ്ണം
വെളുത്തുള്ളി 10
ചെറിയഉള്ളി 5
വേപ്പില1 തണ്ട്
കൊച്ചമ്മിണി ബിരിയാണി മസാല 1 ടീസ്പൂണ്‍
ഞണ്ട് 1
വലിയ ചെമ്മീന്‍4
ചെമ്മീന്‍ 4
കണവ 3
കായല്‍ വിഭവങ്ങള്‍ എല്ലാം വൃത്തിയാക്കുക. മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാം അരച്ചെടുക്കുക. ഈ മസാല കായല്‍ വിഭവങ്ങളില്‍ പുരട്ടി 30 മിനിറ്റ് വെക്കണം.
കണവ നിറക്കാന്‍ വേണ്ട സാധനങ്ങള്‍
മുരിങ്ങ ഇല 1 കപ്പ്
മുരിങ്ങപ്പൂവ് 1 തണ്ട്
തേങ്ങ ചിരകിയത് 2 വലിയ സ്പൂണ്‍
ഞണ്ടിന്റെ പൊന്നു കിട്ടുമെങ്കില്‍ അല്ലെങ്കില്‍ മീന്‍ മുട്ട 2 വലിയ സ്പൂണ്‍
വെളിച്ചെണ്ണ 1 ചെറിയ സ്പൂണ്‍
ചെറിയ ഉള്ളി 2
കൊച്ചമ്മിണി കടുക്. 1/2 സ്പൂണ്‍
കൊച്ചമ്മിണി പെരുംജീരകം. 1/4 സ്പൂണ്‍
ഉപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. കടുകും പെരുംജീരകവും പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ചതച്ച തേങ്ങയും മുരിങ്ങ ഇലയും മുരിങ്ങ പൂവും ഉപ്പും ചേര്‍ക്കുക. ഞണ്ട് പൊന്നും അല്ലെങ്കില്‍ മീന്‍ മുട്ടയും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. 3 മിനിറ്റ് കഴിഞ്ഞ് അടുപ്പില്‍ നിന്നും മാറ്റുക. തണുത്തതിന് ശേഷം കണവയില്‍ ഇത് നിറക്കുക. ടൂത് പിക്ക് കൊണ്ട് കണവയുടെ വാ അടക്കണം. ഒരു പാന്‍ അടുപ്പത്തു വെച്ച് 3 ടീസ്പൂണ്‍ എണ്ണയും നെയ്യും ഒഴിക്കുക. ചൂടാകുമ്പോള്‍ കണവ നിറച്ചത് ഇടുക. രണ്ടു വശവും ബ്രൗണ്‍ ആയാല്‍ എണ്ണയില്‍ നിന്ന് മാറ്റുക. പിന്നീട് ഞണ്ടും ചെമ്മീനും വലിയ ചെമ്മീനും പൊരിച്ചു മാറ്റുക.
ബിരിയാണി മസാലക്കുള്ള ചേരുവകള്‍
ഓയിലും നെയ്യും 3 വലിയ സ്പൂണ്‍
ചുമന്നുള്ളി ചതച്ചത് 1 കപ്പ്
ചതച്ചത് ഇഞ്ചി 1 വലിയ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് 10
പച്ചമുളക് ചതച്ചത് 4
തക്കാളി അരിഞ്ഞത് 1
ഉപ്പ്
കൊച്ചമ്മിണി ബിരിയാണി മസാല 1 സ്പൂണ്‍
ഗരം മസാല 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
ചെമ്മീന്‍ തിളപ്പിച്ച വെള്ളം 1/2 കപ്പ്
മല്ലിയില 1/2 കപ്പ്
പുതിനയില 1/2 കപ്പ്
കശുവണ്ടി കുതിര്‍ത്തത് 5
തയാറാക്കുന്ന വിധം
ഒരുപാത്രത്തില്‍ നെയ്യും എണ്ണയും ചൂടാക്കുക. ചതച്ച ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എല്ലാം ചേര്‍ത്ത് വഴറ്റണം. ഇതിന്റെ പച്ച ചുവ മാറുമ്പോള്‍ പൊടികള്‍ എല്ലാം ചേര്‍ക്കുക. നന്നായി വഴന്നു വരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചെമ്മീന്‍ തിളപ്പിച്ച വെള്ളവും കായല്‍ വിഭവങ്ങളും ചേര്‍ത്ത് മൂടി വെച്ച് 3 മിനിറ്റ് വേവിക്കണം. പുതിനയില, മല്ലിയില, അണ്ടിപരിപ്പ് തുടങ്ങിയവ നല്ല പേസ്റ്റ് ആയി അരച്ചെടുക്കണം. ഇത് കറിയില്‍ ചേര്‍ത്ത് വീണ്ടും 2 മിനിറ്റ് പാത്രം അടച്ചു വേവിക്കണം. കറിയുടെ ഗ്രേവി എല്ലാം നല്ലത് പോലെ കായല്‍ കൂട്ടില്‍ പരണ്ടു ഇരിക്കണം. ഉപ്പിന്റെ പാകവും നോക്കണം. റെഡി ആയ ബിരിയാണി മസാല അടുപ്പത്തു നിന്ന് മാറ്റുക.
ബിരിയാണിക്ക് വേണ്ട സാധനങ്ങള്‍
ബിരിയാണി റൈസ് 1 കപ്പ്
ചെമ്മീന്‍ തിളപ്പിച്ച വെള്ളം 1 കപ്പ്
തേങ്ങാപ്പാല്‍ 1 കപ്പ്
പട്ട 2 കഷ്ണം
ഏലക്ക 5
ഗ്രാമ്പൂവ് 3
ബെ ലീവ്‌സ് 2
ജാധിപത്രി 1
കൊച്ചമ്മിണി പെരുംജീരകം 1/2 ടീസ്പൂണ്‍
ഉപ്പ്
നെയ്യ് 2 വലിയ സ്പൂണ്‍
വറുത്ത സവാള. 1 കപ്പ്
വറുത്ത അണ്ടിപരിപ്പ് 10
പാലില്‍ കുങ്കുമപ്പൂവ് കലക്കിയത് 1/4 കപ്പ്
ഉണ്ടാക്കുന്ന വിധം
അരി കഴുകി 30 മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക. ഒരു വലിയ പത്രത്തില്‍ ചെമ്മീന്‍ വെള്ളവും തേങ്ങാപ്പാലും തിളപ്പിക്കുക. അതിലേക്കു സ്പൈസ്സ്, ഉപ്പ്, നെയ്യ് തുടങ്ങിയവ ചേര്‍ക്കുക. വെള്ളം തിളക്കുമ്പോള്‍ അരി ഇടണം. തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു 10 മിനിറ്റ് കൊണ്ട് വേവിക്കണം.
ബിരിയാണി ലെയര്‍ ചെയ്യുക
ഒരു ബിരിയാണി ചെമ്പു എടുക്കുക. ആദ്യം നമ്മുടെ കായല്‍ക്കൂട്ട് മസാല ചേര്‍ക്കണം. അതിന്റെ മീതെ വറുത്ത സവാള ഇടണം. പിന്നെ വേവിച്ച ചോറ് നിരത്തണം. പിന്നെ വറുത്ത അണ്ടിപരിപ്പ് വിതറാം. കുങ്കുമ പൂവ് കലക്കിയ പാല്‍ ഒഴിച്ച് കൊടുക്കാം. ബിരിയാണി പാത്രം മൂടി, ഓവനില്‍ 200ഡിഗ്രി ചൂടില്‍ 30 മുതല്‍ 45 മിനിറ്റ് ബേക്ക് ചെയ്തു എടുക്കാം. ഇനി കയല്‍ക്കൂട്ടു രുചിയുടെ മേളം ആസ്വദിക്കാം.
Content Highlights: kochammini foods cooking competition kayalkoottu ruchimelam