തലൈവർ പടമല്ലേ…തമിഴകം മുഴുവൻ ഹാജർ; കൂലി ആദ്യ ഷോ കാണാൻ ധനുഷ് അടക്കമുള്ള നടൻമാർ എത്തി

ചെന്നൈ രോഹിണി തിയേറ്ററിലാണ് കൂലിയുടെ അണിയറപ്രവർത്തകരും മറ്റ് താരങ്ങളും എത്തിയത്.

dot image

പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന രജനികാന്ത് ചിത്രം കൂലി കാണാൻ തമിഴ് സിനിമയിലെ പ്രമുഖ നടൻമാർ തിയേറ്ററിൽ എത്തി. ധനുഷ്, ശിവകാർത്തികേയൻ, സൗബിൻ ഷാഹിർ, ലോകേഷ് കനകരാജ്, അനിരുദ്ധ് എന്നിവർ അടക്കം വൻ താരനിരയാണ് തിയേറ്ററിൽ എത്തിയത്. കൂടാതെ രജനികാന്തിന്റെ ഭാര്യയും മകൾ ഐശ്വര്യയും ആദ്യ ഷോയ്ക്ക് തന്നെ എത്തിയിരുന്നു.

ചെന്നൈ രോഹിണി തിയേറ്ററിലാണ് കൂലിയുടെ അണിയറപ്രവർത്തകരും മറ്റ് താരങ്ങളും എത്തിയത്. രജനികാന്തിന്റെ സിനിമകൾക്ക് വമ്പൻ വരവേൽപ് നൽകുന്ന ചെന്നൈയിലെ പ്രശസ്ത തിയേറ്റർ ആണ് രോഹിണി. ധനുഷ് എത്തിയത് മക്കളുടെ കൂടെ ആയിരുന്നു. കടുത്ത രജനി ആരാധകനായതിനാൽ ഒരു സിനിമ പോലും തിയേറ്ററിൽ മിസ്സ് ചെയ്യാറില്ലാത്ത നടനാണ് ധനുഷ്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി എത്തിയ കൂലി റിലീസായിരിക്കുകയാണ്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. സൗബിന്‍, ഉപേന്ദ്ര, നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലി നിര്‍മിച്ചിരിക്കുന്നത്. രജനികാന്ത് സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വര്‍ഷം റിലീസ് ചെയ്തമെന്ന ചിത്രമെന്ന പ്രത്യേകതയും കൂലിയ്ക്കുണ്ട്.

Content Highlights: Stars from K Town came to watch coolie fdfs

dot image
To advertise here,contact us
dot image