
ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ യൂണിവേഴ്സിലെ പുതിയ ചിത്രം വാർ 2 ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ വിഎഫ്എക്സിനും തിരക്കഥയ്ക്കും വലിയ വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിലെ ജൂനിയർ എൻടിആറിന്റെ സിക്സ് പാക്ക് സീൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളിന് ഇരയാകുന്നത്.
It's okay to be on the chubbier side for a leading man; forced shirtless scenes with bad VFX only add to the humiliation.
— The Cinéprism (@TheCineprism) August 14, 2025
Just saying. #War2Review pic.twitter.com/pVxaUvnq8O
സിനിമയിലെ ജൂനിയർ എൻടിആറിന്റെ ഇൻട്രോ സീനിൽ നടൻ തന്റെ സിക്സ് പാക്കുമായിട്ടാണ് എത്തുന്നത്. എന്നാൽ ഈ സിക്സ് പാക്ക് വിഎഫ്എക്സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ. ഈ സീനിൽ നടന്റെ തല വെട്ടിയൊട്ടിച്ചതാണെന്നും ഇത് മോശമായി പോയി എന്നാണ് കമന്റുകൾ. ഇതിലും ഭേദം ആദിപുരുഷാണെന്നും പലരും തമാശരൂപേണ എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. നായകന്മാരാകുമ്പോൾ സിക്സ് പാക്ക് വേണമെന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നതെന്നും ഇത്തരം സ്റ്റീരിയോടൈപ്പുകളെ എന്തിനാണ് പ്രൊമോട്ട് ചെയ്യുന്നതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. സ്പൈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും രണ്ട് സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാനായില്ല എന്നും പലരും കുറിക്കുന്നുണ്ട്.
#War2Review: TERRIBLE! #War2 is full torture. Only loud music and slo-mo entries,that's it. Weak story, poor VFX & predictable twists. #HrithikRoshan's performance is flat; #JrNTR is fine.
— MASS (@Freak4Salman) August 14, 2025
#War2 isn't just the worst film in the SpyUni, but it's the worst action film in recent… pic.twitter.com/RG8Au85zjr
తల మనోడిదే కానీ
— Onion Slice (@Pepper_Sprey) August 14, 2025
బాడీ గురించి నాకు తెలీదండి 😂😂😂#War2 pic.twitter.com/WRZe9Q4Ogr
സിനിമയുടേതായി ഇറങ്ങിയ ടീസറിനും ട്രെയിലറിനും മറ്റ് അപ്ഡേറ്റുകൾക്ക് എല്ലാം നെഗറ്റീവ് കമന്റുകളിയിരുന്നു ലഭിച്ചിരുന്നത്. വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു. സിനിമയിലെ ചില സീനുകൾക്ക് ട്രോളും ലഭിക്കുന്നുണ്ട്. സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ പറയുന്നത്. എന്നാൽ ഹൃതിക് റോഷൻ എൻ ടി ആർ ഫൈറ്റ് സീനുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തിയേറ്ററിൽ നിന്നുള്ള ആരാധകരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
Wtf is this 💀#War2 pic.twitter.com/SR5Kk6QgmQ
— Walhala (@PlanetWalhala) August 14, 2025
മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്.
Content Highlights: War 2 jr NTR six pack scene gets trolled