ഈ വർഷത്തെ ബെസ്റ്റ് മാസ്സ് പടം ഇത് തന്നെ! രക്ഷകനായി ബാലയ്യ; കൂലിക്ക് പിന്നാലെ വീണ്ടും ചർച്ചയായി ഡാക്കു മഹാരാജ്

ഈ വർഷത്തെ ബിഗ് ബജറ്റ് സൂപ്പർതാര സിനിമകളിൽ ഡാക്കു മഹാരാജ് മാത്രമാണ് വർക്കായതെന്നാണ് കമന്റുകൾ

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' ഇന്ന് തിയേറ്ററുകളിൽ എത്തി. സിനിമയ്ക്ക് ആദ്യ ഷോ കഴിയുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ കൂലിയുടെ റിലീസിന് പിന്നാലെ വീണ്ടും ചർച്ചയാകുകയാണ് ബാലയ്യ ചിത്രമായ ഡാക്കു മഹാരാജ്.

ഈ വർഷത്തെ ബിഗ് ബജറ്റ് സൂപ്പർതാര സിനിമകളിൽ ഡാക്കു മഹാരാജ് മാത്രമാണ് വർക്കായതെന്നാണ് കമന്റുകൾ. ഗംഭീര മ്യൂസിക്കും മാസ്സ് മൊമെന്റുകൾ കൂടിക്കലർന്ന സിനിമ തുടക്കം മുതൽ അവസാനം വരെ നിരാശപ്പെടുത്തിയില്ലെന്നും പലരും കുറിക്കുന്നുണ്ട്. ഗെയിം ചേഞ്ചർ, എമ്പുരാൻ, തഗ് ലൈഫ്, ഗുഡ് ബാഡ് അഗ്ലി, കൂലി തുടങ്ങിയ വമ്പൻ താരചിത്രങ്ങൾക്കിടയിൽ ഡാക്കു മഹാരാജ് മികച്ചു നിൽക്കുന്നെന്നും പലരും പറയുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് ഡാക്കു മഹാരാജ് ആയിരുന്നു എന്നും പോസ്റ്റുകൾ വരുന്നുണ്ട്. ബാലയ്യ ചിത്രത്തിലെ സീനുകളും പലരും എക്സിൽ പങ്കുവെക്കുന്നുണ്ട്.

സംക്രാന്തി റിലീസായി എത്തിയ ഡാകു മഹാരാജ് ആഗോളതലത്തില്‍ 156 കോടി രൂപയാണ് വാരിക്കൂട്ടിയത്. തുടർച്ചയായി 100 കോടി ക്ലബ്ബിൽ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണ് ഡാക്കു മഹാരാജ്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ ഒടിടി റിലീസ് ചെയ്തത്. ഒടിടി റിലീസിന് ശേഷം മലയാളികളിൽ നിന്നുൾപ്പെടെ സിനിമയ്ക്ക് മികച്ച അഭിപ്രായമായിരുന്നു വന്നത്. പ്രഗ്യ ജെയ്സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ്‌ പ്രധാന വേഷത്തിൽ എത്തുന്നത്. കെ.ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം നിർവഹിച്ചത്.

Content Highlights: Dakku Maharaaj trending of Twitter after Coolie release

dot image
To advertise here,contact us
dot image