സഞ്ജുവിനെ മാറ്റുന്നത് ശരിയാണോ? ഗില്ലിന്റെ വഴിമുടക്കുന്നത് സഞ്ജു; റിപ്പോർട്ട്

യുവനിരയുമായി സെറ്റായി ഇരിക്കുന്ന ട്വന്റി-20 സെറ്റപ്പിൽ ടോപ് ഓർഡറിൽ ഗില്ലിന് വേണ്ടി ഒരു സ്ഥാനം ഒഴിഞ്ഞിട്ടില്ല

dot image

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന് ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചിരുന്നു. എന്നാൽ ഏഷ്യാ കപ്പിനുള്ള ട്വന്റി-20 പരമ്പരയിൽ താരത്തിന് കളിക്കാൻ സാധിക്കുമോ എന്നുള്ളത് ഇപ്പോഴും സംശയത്തിലാണ്.

യുവനിരയുമായി സെറ്റായി ഇരിക്കുന്ന ട്വന്റി-20 സെറ്റപ്പിൽ ടോപ് ഓർഡറിൽ ഗില്ലിന് വേണ്ടി ഒരു സ്ഥാനം ഒഴിഞ്ഞിട്ടില്ല. നിലവിൽ ഇന്ത്യൻ ഓപ്പണർ സഞ്ജുവിനെ മാറ്റിയാൽ മാത്രമേ ഗില്ലിന് ടോപ് ഓർഡറിൽ കളിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ മികച്ച രീതിയിൽ ടോപ് ഓർഡറിൽ മിന്നിതിളങ്ങിയ സഞ്ജുവിനെ മാറ്റി അങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യമാണ് നിലവിൽ ഉയരുന്നത്.

സഞ്ജുവിനെ മികച്ച രീതിയിൽ പിന്തുണക്കുന്ന കോച്ചാണ് ഗൗതം ഗംഭീർ. മാത്രമല്ല നിലവിൽ ട്വന്റി-20യിൽ ഇന്ത്യൻ ടീമിലെ ടോപ് ഓർഡറിൽ എല്ലാവരും സെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒന്നാം നമ്പർ ബാറ്റർ അഭിഷേക് ശർമ, സഞ്ജു സാംസൺ, ലോക രണ്ടാം നമ്പർ ബാറ്റർ തിലക്, വർമ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഹാര്ദിക്ക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയുടെ ടോപ് ഫൈവ്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇവരെയൊക്കെ മാറ്റി ഇന്ത്യ ഗില്ലിന് അവസരം നൽകിയാൽ അത് റിപ്പോർട്ടിൽ പറയുന്നു.

അടുത്ത വർഷം ഇന്ത്യയിൽ വെച്ച് നടക്കുന്ന ട്വന്റി-20 ലോകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിന് മുമ്പ് ഈ ഏഷ്യാ കപ്പ് ഇന്ത്യക്ക് ഏറെ നിർണായകമാണ്.

Content Highlights- Sanju Samson is Hindrance for Gill's Inclusin in asia cup

dot image
To advertise here,contact us
dot image