കോഴിക്കോട് താമരശ്ശേരിയില്‍ ഒൻപത് വയസുകാരി പനി ബാധിച്ച് മരിച്ചു

വീട്ടിലെ മറ്റ് രണ്ടു കുട്ടികളേയും അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി

dot image

കോഴിക്കോട്: താമരശ്ശേരിയിൽ ഒൻപത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനയ (9) ആണ് മരിച്ചത്. കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകളാണ്.

കടുത്ത പനിയെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ മറ്റ് രണ്ടു കുട്ടികളേയും അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി.

Content Highlight: Nine-year-old girl dies of fever in Thamarassery, Kozhikode

dot image
To advertise here,contact us
dot image