ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന 'പ്രൈവറ്റ്'; ട്രെയ്‌ലർ പങ്കുവെച്ച് മമ്മൂട്ടി കമ്പനി

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

dot image

ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന വേഷത്തിലെത്തുന്ന പ്രൈവറ്റിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയ്‌ലർ പുറത്ത് വിട്ടത്. ഒരു വിഷ്വൽ മ്യൂസിക്കൽ ട്രീറ്റായിരിക്കും ചിത്രം എന്ന പ്രതീതി ട്രെയ്‌ലർ സമ്മാനിക്കുന്നുണ്ട്. ഇന്ദ്രൻസിന്റെയും മീനാക്ഷി അനൂപിന്റെയും കോംബോ എന്തെല്ലാം കൗതുകങ്ങളാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന ആകാംക്ഷയും ട്രെയ്‌ലർ പകരുന്നുണ്ട്.

പുതുമയുള്ള പശ്ചാത്തലത്തിൽ ഇരുവരുടെയും സ്‌ക്രീൻപ്രസൻസും പെർഫോമൻസും ട്രെയ്‌ലറിൽ ഒരു ഫീൽഗുഡ് ഫാക്ടർ സൃഷ്ടിച്ചിട്ടുണ്ട്. ശക്തമായ അഭിനയ മുഹൂർത്തങ്ങളിൽ ഇന്ദ്രജാലം കാണിക്കുന്ന ഇന്ദ്രൻസും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീനാക്ഷി അനൂപും ഒന്നിക്കുന്നത് തന്നെ സിനിമയ്ക്ക് ഫ്രഷ്ഫീൽ നൽകുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലറിലുണ്ട്.

നേരത്തെ സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകളും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ പേര് ബാലൻ മാരാർ എന്നാണെന്നും മീനാക്ഷിയുടേത് അഷിത ബീഗം എന്നാണെന്നും ഇവയിൽ റിവീൽ ചെയ്തിരുന്നു. പിന്നാലെയെത്തിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും വ്യത്യസ്തമായിരുന്നു. ഇന്ദ്രൻസിനും മീനാക്ഷിക്കുമൊപ്പം അന്നു ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തജു സജീദാണ് ലൈന്‍ പ്രൊഡ്യൂസര്‍, പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവല്‍ അടക്കം നിരവധി ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍. നവാഗതനായ അശ്വിന്‍ സത്യയാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

എഡിറ്റര്‍ ജയകൃഷ്ണന്‍, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയന്‍ പൂങ്കുളം, ആര്‍ട്ട് മുരളി ബേപ്പൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുരേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്, സൗണ്ട് മിക്‌സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍, സ്റ്റില്‍സ് അജി കൊളോണിയ, പിആര്‍ഒ എ എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയില്‍.

Content Highlights: Indrans and Meenakshi Anoop starring movie Private's teaser shared by Mammootty Kampany

dot image
To advertise here,contact us
dot image