
ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് നേരിട്ട ഒരു മോശം അനുഭവം കഴിഞ്ഞ ദിവസം വിദ്യ ബാലൻ പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കാതെ സഹ നടൻ അഭിനയിക്കാൻ എത്തിയതായാണ് നടി വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ തന്റെ ആദ്യ സിനിമയായ പരിണീതയിൽ ചുംബന രംഗം ചിത്രീകരിക്കുന്നത്തിന് മുന്നേ സഞ്ജയ് ദത്ത് തന്നോട് പെരുമാറിയ രീതിയും നടി പങ്കുവെച്ചിരുന്നു ഇതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.
ആ സീൻ ചിത്രീകരിക്കുന്നതിന് മുന്നേയും ശേഷവും സഞ്ജയ് ദത്ത് തന്നോട് വളരെ മാന്യമായി ഇടപഴകിയെന്നും അദ്ദേഹം തന്ന കോൺഫിഡൻസ് ആണ് ആ രംഗം നന്നായി ചെയ്യാന്‍ തന്നെ സഹായിച്ചതെന്നും വിദ്യ ബാലൻ പറഞ്ഞു. സഞ്ജയ് ദത്തിനെപോലെ സീനിയർ ആയ ഒരാൾ അങ്ങനെ ചെയ്തതിൽ തനിക്ക് അത്ഭുതം തോന്നിയെന്നും നടി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇതിന് പിന്നാലെ സഞ്ജയ് ദത്തിനെ പ്രശംസിച്ച് നിരവധി പേർ എത്തുന്നുണ്ട്.
'ഏതൊരു പുതുമുഖത്തിനും അത്തരം സാഹചര്യങ്ങൾ ഭയപ്പെടുത്തുന്നതായി തോന്നിയേക്കാം. ഞാൻ വല്ലാതെ പരിഭ്രാന്തയായിരുന്നു. അപ്പോൾ സഞ്ജയ് എന്നെ വളരെ നന്നായി സഹായിച്ചു. അദ്ദേഹം വളരെ ശാന്തനായിരുന്നു, 'നമുക്ക് ഇത് പടി പടിയായി ചെയ്യാം. പതുക്കെ പോകാം. എന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ടിങ്ങിന്റെ അവസാന ദിവസം അദ്ദേഹം ഞാൻ ഓക്കേ അല്ലെന്ന് എന്നോട് ചോദിക്കുകയും ചെയ്തു.
അദ്ദേഹം എന്നെ ആലിംഗനം ചെയ്ത് നെറ്റിയിൽ ചുംബിച്ചിട്ടാണ് പോയത്. അദ്ദേഹത്തിനും ആ രംഗം ചിത്രീകരിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അത് സത്യത്തില്‍ എന്നെ ശാന്തമാക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസിലായിരുന്നു. എന്നേക്കാൾ എത്രയോ സീനിയർ ആണ് അദ്ദേഹം. സഞ്ജയ് ദത്തിനെപോലെ ഒരാൾ അങ്ങനെ ചെയ്തതിൽ എനിക്ക് അത്ഭുതം തോന്നിയിരുന്നു,' വിദ്യ പറഞ്ഞു.
Content Highlights: Vidya Balan says Sanjay Dutt's behavior helped her a lot in her first film