

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. ലിയോയിൽ തല അജിത് നായകനായി എത്തിയാൽ എങ്ങനെയുണ്ടാകും. അങ്ങനെ ഒരു എഐ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
സിനിമയിലെ രണ്ട് ഗെറ്റപ്പിലുള്ള അജിത്തിന്റെ എഐ വീഡിയോ ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഒറിജിനലിനേക്കാൾ നന്നായിട്ടുണ്ടെന്നാണ് കമന്റുകൾ. ഈ ലുക്കിൽ അജിത്തിനെ നായകനാക്കി ഒരു കിടിലൻ ആക്ഷൻ സിനിമ ചെയ്യണമെന്നും കമന്റുകൾ വരുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Edho hollywood movie feel kudukudhhu. 100 times better than the original 🔥🔥 pic.twitter.com/HUfyvK1SrZ
— Trollywood 𝕏 (@TrollywoodX) March 15, 2026
ഗുഡ് ബാഡ് അഗ്ലി ആണ് അവസാനം പുറത്തുവന്ന അജിത് ചിത്രം. അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചെയ്ത സിനിമയാണ് ഗുഡ് ബാഡ് അഗ്ലി. ഒരു കൊമേർഷ്യൽ ആക്ഷൻ എന്റർടൈനർ ആയി പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വമ്പൻ വിജയമാണ് കൊയ്തത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlights: Thala ajith to star in leo instead of vijay, ai video goes viral