ഇം​ഗ്ലണ്ടിനെ പിടിച്ചുകെട്ടാനാവാതെ ഇന്ത്യ, പോപ്പിനും റൂട്ടിനും ഫിഫ്റ്റി; കൂറ്റൻ സ്കോറിലേക്ക്

ഇന്ത്യൻ ബൗളർമാർക്ക് ഇന്ന് ഈ പിച്ചിൽ വിക്കറ്റുകളൊന്നും നേടാനായില്ല

dot image

ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്. മാഞ്ചസ്റ്റർ‌ ടെസ്റ്റിലെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഒന്നാം ഇന്നിങ്സിൽ 74 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 332 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാൾ 26 റൺസ് മാത്രം പിന്നിലായിരിക്കുകയാണ് ഇംഗ്ലണ്ട്. രണ്ടാം ദിവസം 225-2 എന്ന നിലയിൽ കളി നിർത്തിയ ഇംഗ്ലണ്ട്, മൂന്നാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസിലധികം നേടി മത്സരത്തിൽ ശക്തമായി നിലനിൽക്കുകയാണ്.

ഇംഗ്ലണ്ട് നിരയിലെ തുടർ‌ച്ചയായ നാലാം ബാറ്ററും അർധസെഞ്ച്വറി കുറിച്ചതോടെ കുതിക്കുകയാണ് ഇം​ഗ്ലണ്ട്. സാക്ക് ക്രോളിയും ബെൻ ഡക്കറ്റും നിർത്തിയിടത്തുനിന്ന് ഓലി പോപ്പും ജോ റൂട്ടും കളി തുടങ്ങി. ഓലി പോപ്പ് 70 റൺസെടുത്തു പുറത്താകാതെ നിന്നപ്പോൾ, ജോ റൂട്ട് 63 റൺസെടുത്തു പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് 135 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യൻ ബൗളർമാർക്ക് ഇന്ന് ഈ പിച്ചിൽ വിക്കറ്റുകളൊന്നും നേടാനായില്ല.

Content Highlights: India vs England, 4th Test Day 3: ENG 328/2 at Lunch vs IND in Manchester

dot image
To advertise here,contact us
dot image