ഒരു ബോട്ടിൽ മദ്യം കുടിച്ച് തീർത്തു, മരിച്ചാൽ മതിയെന്ന് തോന്നിയ ദിവസങ്ങൾ; വിവാഹമോചനത്തേക്കുറിച്ച് ആമിർ

'അമിതമായ മദ്യപാനം കാരണം എനിക്ക് ബോധം നഷ്ടപ്പെടുമായിരുന്നു. ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു'

dot image

ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം താൻ കുറേക്കാലത്തേക്ക് മദ്യത്തിന് അടിമയായിരുന്നു ആമിർ ഖാൻ. 16 വർഷം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷം 2002 ലാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത്. റീന ദത്തയുമായി വേർപിരിഞ്ഞ ദിവസം വൈകിട്ട് ഒരു ഫുൾ ബോട്ടിൽ മദ്യം ഞാൻ കഴിച്ചുവെന്ന് ആമിർ ഖാൻ ഓർത്തെടുത്തു. പിന്നീടുളള ഒന്നരവർഷം പൂർണമായും മദ്യത്തിന് അടിമയായിരുന്നു താനെന്നും ആമിർ പറഞ്ഞു. ദി ലലൻടോപിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'റീനയും ഞാനും വേർപിരിഞ്ഞപ്പോൾ, ആ വൈകുന്നേരം ഞാൻ ഒരു ബോട്ടിൽ മദ്യം മുഴുവൻ കുടിച്ചു. അടുത്ത ഒന്നര വർഷത്തേക്ക് ഞാൻ എല്ലാ ദിവസവും മദ്യപിച്ചു കൊണ്ടിരുന്നു. എനിക്ക് ഒരു ദിവസം പോലും നന്നായി ഉറങ്ങാൻ സാധിച്ചിരുന്നില്ല. അമിതമായ മദ്യപാനം കാരണം എനിക്ക് ബോധം നഷ്ടപ്പെടുമായിരുന്നു. ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഞാൻ ജോലിക്ക് പോയിരുന്നില്ല, ചുറ്റുമുള്ള എല്ലാവരിൽ നിന്നും അകന്നു നിന്നു. ആ സമയത്താണ് ലഗാൻ എന്ന സിനിമ പുറത്തിറങ്ങിയത്. ആ സമയത്ത് ഒരു പത്രം എന്നെ 'മാൻ ഓഫ് ദി ഇയർ, ആമിർ ഖാൻ' എന്ന് വിളിച്ചു, അത് വളരെ വിരോധാഭാസമായി തോന്നി,' ആമിർ ഖാൻ പറഞ്ഞു.

'ക്വായമത് സെ ക്വായമത് തഖ്' എന്ന സിനിമയിൽ‌ പ്രവർത്തിച്ച സമയത്താണ് ആമിർ ഖാനും റീന ദത്തയും തമ്മിൽ പ്രണയത്തിലാകുന്നത്. തുടർന്ന് 1986 എപ്രിൽ 18ന് ഇവരുടെ വിവാഹം നടന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളാണ് ആമിർ ഖാനുളളത്. റീന ദത്തയ്ക്ക് ശേഷം കിരൺ റാവുവിനെ 2005ൽ ആമിർ ഖാൻ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും കുറച്ചുവർഷത്തിന് ശേഷം വേർപിരിയലിലേക്ക് എത്തി. 2021ലാണ് ആമിറും കിരണും വേർപിരിഞ്ഞത്.

Content Highlights: Aamir Khan says he became an alcoholic after his first divorce

dot image
To advertise here,contact us
dot image