
പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ ‘ഹരിഹര വീര മല്ലു പാർട്ട് 1’ സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ട്രെയിലറിന് മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ചില ഭാഗങ്ങൾ ചൂണ്ടി കാണിച്ച് ട്രോളുകൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ.
തനിക്കുനേരെ വരുന്ന ആയിരക്കണക്കിന് കുന്തങ്ങൾ യാതൊരു കൂസലുമില്ലാതെ പവൻ കല്യാൺ അവതരിപ്പിക്കുന്ന ഹരിഹര വീരമല്ലു തട്ടിയെറിയുന്ന രംഗമാണ് ട്രോളിനിരയായ ഒരു രംഗം. കുതിച്ചുചാടുന്ന ചെന്നായയുടെ നേർക്കുനേരെ ഒരു തീപ്പന്തവുമായി നിൽക്കുന്ന നായകനാണ് ട്രോൾ ചെയ്യപ്പെട്ട മറ്റൊരു രംഗം. ഇദ്ദേഹം ചെന്നായയെയല്ല കുറുക്കനെയാണ് നേരിടുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇപ്പോഴിതാ ട്രോളുകൾക്കുള്ള മറുപടിയുമായി സംവിധായകൻ ജ്യോതിഷ് കൃഷ്ണ എത്തിയിരിക്കുകയാണ്.
ട്രെയിലർ ലോഞ്ചിന് ശേഷം ചില വ്യക്തികളെക്കുറിച്ച് സംസാരിക്കാൻ താൻ തീരുമാനിച്ചിട്ടുണ്ട്. അവർ ആരാണെന്നോ കാണാൻ എങ്ങനെയെന്നോ തനിക്കറിയില്ല. ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതു മുതൽ ധാരാളം നെഗറ്റിവിറ്റി ഉണ്ടായിട്ടുണ്ട്. ഈ സിനിമ റിലീസ് ചെയ്യില്ലെന്നും ഇത് മുടങ്ങിപ്പോയെന്നും അവർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് സംവിധായകൻ പറഞ്ഞു.
'ഞങ്ങൾ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിട്ട് അഞ്ച് വർഷമായി. കോവിഡ് കാലത്ത് രണ്ട് ലോക്ക്ഡൗണുകൾ നേരിട്ടു. എന്നാൽ ഞങ്ങൾ ഞങ്ങളുടെ ജോലി നിർത്തിയില്ല. പിന്നീട് തിരഞ്ഞെടുപ്പ് വന്നു, പവർസ്റ്റാർ ഉപമുഖ്യമന്ത്രിയായി. എന്നിട്ടും അവർ നിർത്തിയില്ല, ഞങ്ങളും നിർത്തിയില്ല. ഒരാൾക്കും നമ്മളെയോ പവർസ്റ്റാർ സിനിമയെയോ തടയാനാവില്ലെന്ന് നിങ്ങൾ ആരാധകർക്കും എനിക്കും മാത്രമേ അറിയൂ. ചിലർ ചോദിച്ചു, വലിയ ബഡ്ജറ്റായത് കൊണ്ട് ഈ സിനിമ വിജയിക്കുമോ എന്ന്. എന്നാൽ നമ്മുടെ പവർസ്റ്റാറിന് പണമൊന്നും ഒരു തടസ്സമേ ആകില്ല' സംവിധായകൻ കൂട്ടിച്ചേർത്തു.
#HariHaraVeeraMallu :
— IndiaGlitz Telugu™ (@igtelugu) July 3, 2025
సినిమా మొదలయిన దగ్గర నుండి విషం కక్కుతూనే ఉన్నారు పిచ్చి రాతలు రాస్తూనే ఉన్నారు అలాంటి వాళ్ళకే ఒకటే చెప్తున్నా..
ఎన్ని చేసినా ఏంరాసిన ఈ సినిమాని ఎవరూ ఆపలేరు
- Director @amjothikrishna #HHVMTrailer #HHVMTrailerBlaze pic.twitter.com/4sJA5Zi6XE
മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായ ഔറംഗസേബിന്റെ വേഷത്തിൽ ബോബി ഡിയോൾ അഭിനയിക്കുന്നു. കോഹിനൂർ രത്നത്തിനായുള്ള പോരാട്ടം തുടരവേ, വീര മല്ലു, മുഗളരെ നേരിടുമ്പോഴാണ് ഈ ഇതിഹാസ തുല്യമായ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. എം. രത്നം അവതരിപ്പിക്കുകയും എ. ദയാകർ റാവു നിർമിക്കുകയും ചെയ്ത ചിത്രം 2025 ജൂലൈ 24ന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
Content Highlights: Pawan Kalyan's film Harihara Veera Mallu gets trolled on social media, director responds