പ്രൈം വീഡിയോയുടെ വക എട്ടിന്റെ പണി!,ആറ് മിനിറ്റ് പരസ്യം; 'ബോയ്കോട്ട് പ്രൈം' ട്രെൻഡിങ്ങാക്കി യൂസേഴ്‌സ്

ഈ തീരുമാനത്തിന് പിന്നാലെ ഉപഭോക്താക്കളിൽ നിന്ന് നെഗറ്റീവ് പ്രതികരണങ്ങൾ ആണ് വരുന്നത്

dot image

നിരവധി മികച്ച സിനിമകളും സീരീസുകളും പ്രേക്ഷകർക്കായി സമ്മാനിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് ആമസോൺ പ്രൈം വീഡിയോ. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ പ്രേക്ഷകർക്ക് നല്ലൊരു പണി നൽകിയിരിക്കുകയാണ് ഇവർ. ജൂൺ 17 മുതൽ ഇന്ത്യയിൽ ആമസോൺ പ്രൈമിൽ പരസ്യങ്ങൾ വരുമെന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്.

സിനിമയോ സീരീസോ കാണുന്നതിന്റെ ഓരോ മണിക്കൂർ ഇടവേളയിലാണ് ആറ്‌ മിനിറ്റ് ദൈർഘ്യമുള്ള പരസ്യങ്ങൾ ആമസോൺ പ്രൈം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ ആഡുകൾ പ്രേക്ഷകർക്ക് സ്കിപ്പ് ചെയ്യാനും സാധിക്കില്ല.

പരസ്യരഹിത സബ്‌സ്‌ക്രിപ്‌ഷനായി ഉപഭോക്താക്കൾക്ക് ഇനിമുതൽ അധികമായി വർഷം 699 രൂപയോ അല്ലെങ്കിൽ മാസം 129 രൂപയോ നൽകേണ്ടി വരും. നേരത്തെ പ്രൈം വീഡിയോ യുഎസ്എയിൽ രണ്ട് മുതൽ മൂന്നര മിനിറ്റ് വരെയായിരുന്ന ആഡുകൾ ഇപ്പോൾ ഇത് മണിക്കൂറിൽ ആറ്‌ മിനിറ്റിലേക്ക് വർധിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ഈ തീരുമാനത്തിന് പിന്നാലെ ഉപഭോക്താക്കളിൽ നിന്ന് നെഗറ്റീവ് പ്രതികരണങ്ങൾ ആണ് വരുന്നത്. പ്രൈം വീഡിയോ ഇങ്ങനെ കുത്തനെ റേറ്റുകൾ കൂട്ടുകയാണെങ്കിൽ വൈകാതെ അവർക്ക് കൂടുതൽ ഉപഭോക്താക്കളെ നഷ്ടമാകുമെന്നാണ് കമന്റുകൾ. 'ബോയ്‌കോട്ട് പ്രൈം' എന്ന ഹാഷ്‌ടാഗ്‌ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്. സബ്ക്രിപ്‌ഷന് പുറമെ എക്സ്ട്രാ ചാർജുകൾ ഈടാക്കുന്നത് അനുവദിനീയമല്ലെന്നും ഇങ്ങനെയെങ്കിൽ പ്രേക്ഷകർ മറ്റു സ്ട്രീമിങ് പ്ലാറ്റ്ഫോമിലേക്ക് മാറുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Content Highlights: Amazon Prime introduces unskippable ad during streaming

dot image
To advertise here,contact us
dot image