ആരാ പറഞ്ഞത് സൂര്യക്ക് ഫാൻസ്‌ ഇല്ലെന്ന്, 4Kയിൽ വമ്പൻ റീ റിലീസിനൊരുങ്ങി ആ ഹിറ്റ് ചിത്രം; പക്ഷെ തമിഴ്‌നാട്ടിലല്ല

തമിഴ്നാട്ടിലും കേരളത്തിലും പോലെ തെലുങ്കിലും സിനിമയ്ക്ക് വലിയ ആരാധകരുണ്ട്

dot image

സംവിധായകൻ കെ വി ആനന്ദ് ഒരുക്കി സൂര്യ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് അയൻ. ഒരു ആക്ഷൻ ക്രൈം ചിത്രമായി പുറത്തിറങ്ങിയ അയനിന് നിരവധി ആരാധകരുണ്ട്, സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ചിത്രത്തെ കണക്കാക്കുന്നത്. സിനിമയിലെ ഗാനങ്ങൾക്കും തിരക്കഥയ്ക്കും സൂര്യയുടെ പ്രകടനത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രം വീണ്ടും റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

അയനിന്റെ തെലുങ്ക് പതിപ്പാണ് റീ റിലീസിനൊരുങ്ങുന്നത്. സൂര്യയുടെ 50-ാം പിറന്നാൾ പ്രമാണിച്ച് ജൂലൈയിൽ ആണ് സിനിമ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. 'വീഡൊക്കടേ' എന്നാണ് അയനിന്റെ തെലുങ്ക് വേർഷൻ്റെ പേര്. തമിഴ്നാട്ടിലും കേരളത്തിലും പോലെ തെലുങ്കിലും സിനിമയ്ക്ക് വലിയ ആരാധകരുണ്ട്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിനൊരുങ്ങുന്നത്. പ്രഭു, തമന്ന, ജഗൻ, ആകാശ്ദീപ് സൈഗാൾ എന്നിവരാണ് സിനിമയിൽ മറ്റു വേഷങ്ങളിൽ എത്തിയത്. ഹാരിസ് ജയരാജാണ് സിനിമയ്ക്കായി സംഗീതം നൽകിയത്.

കാർത്തിക് സുബ്ബരാജ് ഒരുക്കിയ റെട്രോ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൂര്യ ചിത്രം. വലിയ രീതിയിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് സിനിമ തിയേറ്റർ വിട്ടത്. എന്നാൽ ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും സൂര്യയുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. അതേസമയം, ഒടിടിയിൽ മികച്ച പ്രതികരണമാണ് റെട്രോയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ ചില രംഗങ്ങളിലെ സൂര്യയുടെ പ്രകടനം എടുത്ത് പറഞ്ഞു പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത് സന്തോഷ് നാരായണനാണ്.

Content Highlights: Suriya film Ayan re releasing in Telugu

dot image
To advertise here,contact us
dot image