VFX ഒരേ പൊളി; മോഹൻലാലിന്റെ ജംഗിൾ ഫൈറ്റും പ്രണവിന്റെ ക്ലൈമാക്‌സ് സീനും ശരിക്കും ഇങ്ങനെയായിരുന്നു

സിനിമയിൽ ഉപയോഗിച്ച പ്രധാന വി എഫ് എക്സ് സീനുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത്.

dot image

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു എമ്പുരാൻ. ഈ വർഷം ആദ്യം റിലീസ് ചെയ്ത സിനിമയ്ക്കെതിരെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിലും ചിത്രം കളക്ഷനിൽ റെക്കോർഡ് തീർത്തിരുന്നു. മാർച്ചിൽ റിലീസ് ചെയ്ത സിനിമ വിഷുവും കൊണ്ടാടിയാണ് തിയേറ്റർ വിട്ടത്. ഇപ്പോഴിതാ സിനിമയുടെ വി എഫ് എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവത്തകർ.

സിനിമയിൽ ഉപയോഗിച്ച പ്രധാന വിഎഫ്എക്സ് രംഗങ്ങളെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മിനിറ്റിൽ കൂടുതൽ ഉണ്ട് വീഡിയോയുടെ ദൈർഘ്യം. സിനിമയിലെ ബോംബ് ബ്ലാസ്റ്റിംഗ് സീനുകളും മോഹൻലാലിന്റെ ജംഗിൾ ഫൈറ്റും ക്ലൈമാസ്ക്സിലെ പ്രണവ് മോഹൻലാലിന്റെ എൻട്രയിലും എല്ലാം വിഎഫ്എക്സ് എങ്ങനെ ഒരുക്കിയിരിക്കുന്നുവെന്ന് അണിയറപ്രവത്തകർ പങ്കുവെച്ച വീഡിയോയിൽ കൃത്യമായി കാണാം.

മാർച്ച് 27 നായിരുന്നു ആഗോളതലത്തിൽ സിനിമ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറിയത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ 100 കോടി ക്ലബിലുമെത്തിയിരുന്നു. പിന്നീട് അഞ്ച് ദിവസം കൊണ്ട് എമ്പുരാൻ 200 കോടി ക്ലബ്ബിലും ഇടം പിടിച്ചു.

അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങൾക്കും റീസെന്‍സറിങ്ങിനും എല്ലാമിടയില്‍ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് നല്‍കിയിട്ടുണ്ട്. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും പങ്കുവെച്ചിട്ടുണ്ട്.

Content Highlights: The crew of the movie Empuraan shares the VFX video

dot image
To advertise here,contact us
dot image