ഒരു ഹിറ്റ് മണക്കുന്നുണ്ട്, ധ്യാൻ ഇത്തവണ തിരിച്ചുവരുമോ?; പ്രതീക്ഷ നൽകി 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ട്രെയ്‌ലർ

ചിത്രം മെയ് 23 ന് പുറത്തിറങ്ങും

dot image

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സിനിമയാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്.

പ്ലാച്ചിക്കാവ് എന്ന ഗ്രാമത്തിൽ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാൻ ശ്രമിക്കുന്ന പൊലീസും ഒപ്പം ധ്യാൻ ശ്രീനിവാസന്റെ ഉജ്ജ്വലനും നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആക്ഷനും സസ്‌പെൻസും കോമഡിയും ഒക്കെ കൂടിക്കലർന്ന ഒരു പക്കാ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് സിനിമ നൽകുന്നത്.

ചിത്രം മെയ് 23 ന് പുറത്തിറങ്ങും. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ നാല് മിനിട്ടാണ് സിനിമയുടെ റൺടൈം. ധ്യാൻ ശ്രീനിവാസനൊപ്പം, സിജു വിൽ‌സൺ, കോട്ടയം നസീർ, റോണി ഡേവിഡ് രാജ്, സീമ ജി നായർ കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിലെ അനൗൺസ്മെന്റ് വീഡിയോ നിർമാതാക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു. മിന്നൽ മുരളിയിലെ സ്ഥലപ്പേരായ കുറുക്കൻ മൂലയുടെ റഫറൻസ് ടൈറ്റിൽ ടീസറിൽ വന്നിരുന്നു. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. കാമറ പ്രേം അക്കാട്ട്, ശ്രയാന്റി, സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‌മത്, മേക്കപ്പ് ഷാജി പുൽപള്ളി.

Content Highlights: Detective Ujjwalan trailer out now

dot image
To advertise here,contact us
dot image