
ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . വൈആർഎഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള ട്രോളുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ചിത്രത്തിന്റെ മേക്കിങ്ങിനും വിഎഫ്എക്സിനും ആക്ഷൻ സീനുകൾക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് പ്രേക്ഷകരുടെ കമന്റ്. മൗണ്ടെൻ ഡ്യൂ പരസ്യം പോലെയാണ് ടീസർ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ട്. ആക്ഷൻ സീനുകളിൽ ഗ്രീൻ സ്ക്രീനുകൾ തെളിഞ്ഞ് കാണാമെന്നും സിനിമയിലെങ്കിലും വിഎഫ്എക്സ് നന്നായി വരട്ടെയെന്നും കമൻ്റുകൾ വരുന്നുണ്ട്. അതേസമയം, ഹൃത്വിക് റോഷന് കയ്യടികൾ ലഭിക്കുന്നുണ്ട്.
This looks like a Mountain Dew Ad. pic.twitter.com/ixesGRjolE
— Cine Bae (@Cinebae_) May 20, 2025
Not a troll:
— Legend Prabhas 🇮🇳 (@CanadaPrabhasFN) May 20, 2025
But VFX quality in #War2Teaser looks like 90MM Rod🤦🏻♂️
Asal motham green screen lo chesinattu thelustundi..
So, quality emaina update chese chance unte cheyyali ledhante ADP range output untadhi action scenes lo🚶🏻➡️ pic.twitter.com/jAzf6MfdYU
ആദ്യഭാഗം പോലെ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും വാർ 2 എന്നാണ് ടീസർ നൽകുന്ന സൂചന. ഹൃത്വിക്, ജൂനിയർ എൻടിആർ എന്നിവരുടെ ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ് ആയി അവതരിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്.
Hopefully they polish the VFX before release❗
— Mohammed Ihsan (@ihsan21792) May 20, 2025
The green screen is way too obvious right now.#War2 pic.twitter.com/Y9fVWKVFg1
Overrated cinematic universe, even the production house doesn’t know where they are going with this spy universe and how it’s gonna end. All look similar!!! pic.twitter.com/DL7hAG5B5W
— Cine Bae (@Cinebae_) May 20, 2025
ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജൂനിയർ എൻടിആർ എത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.
Content Highlights: War 2 teaser gets trolled after release