തിയേറ്ററിൽ കണ്ടാസ്വദിക്കൂ, കൂലിയും തഗ് ലൈഫും ഉടനൊന്നും ഒടിടിയിലേക്കില്ല; സുപ്രധാന നീക്കവുമായി നിർമാതാക്കൾ

ഇരു സിനിമകൾക്ക് മേലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്

dot image

തമിഴ് ഇൻഡസ്ട്രിയിലെ രണ്ട് സൂപ്പർതാരങ്ങളാണ് രജനികാന്തും കമൽ ഹാസനും. ഇരു താരങ്ങളുടെ സിനിമകൾക്കും വലിയ വരവേൽപ്പാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. തഗ് ലൈഫും കൂലിയുമാണ് ഇനി പുറത്തിറങ്ങാനുള്ള കമൽ - രജനി ചിത്രങ്ങൾ. രണ്ട് സിനിമകൾക്ക് മേലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെ സംബന്ധിച്ച ഒരു അപ്ഡേറ്റ് പുറത്തുവരുകയാണ്.

തിയേറ്ററിൽ റിലീസ് ചെയ്ത് എട്ട് വാരത്തെ ഇടവേളയ്ക്ക് ശേഷമാകും ഇരു സിനിമകളും ഒടിടിയിലെത്തുക എന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതിന് മുൻപ് നാല് ആഴ്ചയായിരുന്നു തിയേറ്റർ - ഒടിടി ഗ്യാപ്. എന്നാൽ നോർത്തിൽ തമിഴ് ചിത്രങ്ങൾ മൾട്ടിപ്ലെക്സുകളിൽ പ്രദർശിപ്പിക്കണമെങ്കിൽ ഒടിടി റിലീസുമായി കുറഞ്ഞത് എട്ട് വാരത്തെ ഇടവേളയെങ്കിലും വേണം. ഇതിനെത്തുടർന്ന് ദി ഗോട്ട്, അമരൻ തുടങ്ങി പല വമ്പൻ സിനിമകൾക്കും നോര്‍ത്തില്‍ റിലീസ്

നിഷേധിച്ചിരുന്നു. എട്ട് ആഴ്ചത്തെ ഗ്യാപ് വരുന്നതോടെ കൂലിയും തഗ് ലൈഫും നോർത്തിലെ മൾട്ടിപ്ലെക്സുകളിൽ പ്രദർശിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഇരു ചിത്രങ്ങൾക്കും വലിയ കളക്ഷൻ ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കാനാകും.

ആഗസ്റ്റ് 14 നാണ് കൂലി പ്രദർശനത്തിനെത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ഗ്ലിംപ്സ് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കൂലി റിലീസ് ചെയ്യുന്നതിന് ഇനി 100 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത് പ്രമാണിച്ചായിരുന്നു സ്പെഷ്യൽ പ്രൊമോ റിലീസായത്. രജനികാന്ത്, സൗബിൻ, ഉപേന്ദ്ര, സത്യരാജ്, നാഗാർജുന എന്നിവരെ കാണിച്ചുകൊണ്ടുള്ളതാണ് വീഡിയോ. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

ജൂൺ അഞ്ചിനാണ് തഗ് ലൈഫ് പ്രദർശനത്തിനെത്തുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽ ഹാസനൊപ്പം സിലമ്പരശനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Upadate about Coolie and Thug Life OTT release

dot image
To advertise here,contact us
dot image