'മോഹൻലാലിനെ റൊമ്പ പുടിക്കും, സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ട്', തമിഴിലും കത്തിക്കയറി 'തുടരും'

ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് നന്നായിരിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്.

dot image

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മികച്ച പ്രതികരണമാണ് സിനിമ സ്വന്തമാക്കിയത്. ബോക്സ് ഓഫീസിലും സിനിമ വലിയ കുതിപ്പാണ് നടത്തുന്നത്. ചിത്രം ഇതിനോടകം 150 കോടിയിൽ അധികം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ തമിഴ് വേർഷൻ ഇന്ന് തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. 'തൊടരും' എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്.

ചിത്രം കണ്ടതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. മോഹൻലാൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. 'മോഹൻലാലിനെ റൊമ്പ പുടിക്കും' എന്നും ചിത്രം കണ്ടിറങ്ങിയ ഒരു പ്രേക്ഷക വീഡിയോയിൽ പറയുന്നത് കാണാം. വില്ലനായി അഭിനയിച്ച പ്രകാശ് വർമയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് നന്നായിരിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്. ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ കേരളത്തിൽ നിന്ന് ചിത്രം 100 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

50 ലക്ഷത്തിലധികം പ്രേക്ഷകരാണ് കേരളത്തിൽ തുടരും തിയേറ്ററിൽ കണ്ടത്. 2010 ന് ശേഷം 50 ലക്ഷം ഫുട്ട്ഫോൾസ് കിട്ടുന്ന അഞ്ചാമത്തെ മോഹൻലാൽ സിനിമയാണ് ഇത്. നിലവിൽ ലിസ്റ്റിൽ പത്താം സ്ഥാനത്താണ് തുടരും. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റു മോഹൻലാൽ സിനിമകൾ. ഇതിൽ ദൃശ്യം ഒന്നാം സ്ഥാനത്തും പുലിമുരുകൻ രണ്ടാം സ്ഥാനത്തുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ നാലാം സ്ഥാനത്തും എമ്പുരാൻ ഒൻപതാം സ്ഥാനത്തുമാണ്.

സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights: Thudarum gets good response from tamil audience

dot image
To advertise here,contact us
dot image