ഒറ്റയാന്റെ എൻട്രിക്ക് ജേക്സ് ബിജോയ് കൊടുത്ത കിടിലൻ സ്കോർ ഇതാ; 'തുടരും' ഒ എസ് ടി പുറത്ത്

സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള 50 വ്യത്യസ്തമായ സ്കോറുകളാണ് പുറത്തുവന്നിരിക്കുന്നത്

dot image

മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമ റെക്കോർഡുകൾ തിരുത്തി ജൈത്രയാത്ര തുടരുകയാണ്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയുടെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ ഓരോ ഇമോഷൻസും പ്രേക്ഷകർക്ക് പകർന്നു നൽകിയ സ്കോറുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

അതേസമയം ഏപ്രിൽ 25 ന് റിലീസ് ചെയ്ത തുടരും ആഗോളതലത്തിൽ തുടരും 200 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രം കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നതും. ഇതോടെ കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു തുടരും. 2018 എന്ന ചിത്രത്തിന്റെ കളക്ഷൻ മറികടന്നാണ് തുടരും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 89 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് നേടിയത്. മോഹൻലാൽ ചിത്രം എമ്പുരാനാണ് മൂന്നാം സ്ഥാനത്തുള്ളത്. 87 കോടിയാണ് സിനിമയുടെ കേരളാ ബോക്സ് ഓഫീസിലെ കളക്ഷൻ.

മാത്രമല്ല 50 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതുവരെ കേരളത്തിൽ തുടരും തിയേറ്ററിൽ കണ്ടത് എന്നും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2010 ന് ശേഷം 50 ലക്ഷം ഫുട്ട്ഫോൾസ് കിട്ടുന്ന അഞ്ചാമത്തെ മോഹൻലാൽ സിനിമയാണ് ഇത്. നിലവിൽ ലിസ്റ്റിൽ പത്താം സ്ഥാനത്താണ് തുടരും. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റു മോഹൻലാൽ സിനിമകൾ. ഇതിൽ ദൃശ്യം ഒന്നാം സ്ഥാനത്തും പുലിമുരുകൻ രണ്ടാം സ്ഥാനത്തുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ നാലാം സ്ഥാനത്തും എമ്പുരാൻ ഒൻപതാം സ്ഥാനത്തുമാണ്.

സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights: Thudarum movie OST out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us