ഇന്ത്യൻ ആർമിയിൽ അഭിമാനിക്കുന്നു, ധീരരായ സൈനികരെ പിന്തുണച്ച് നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം: ദുൽഖർ സൽമാൻ

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് ഉൾപ്പടെയുള്ള നടന്മാർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു

dot image

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍

പ്രതികരണവുമായി നടൻ ദുൽഖർ സൽമാൻ. 'നമ്മുടെ രാജ്യത്തെ സേവിക്കുന്നതിലും സംരക്ഷിക്കുന്നതിലും അചഞ്ചലമായ പ്രതിബദ്ധത പുലർത്തുന്ന നമ്മുടെ സൈന്യത്തെ ഓർത്ത് അഭിമാനിക്കുന്നു. നമ്മുടെ ധീരരായ സൈനികരെ പിന്തുണച്ച് നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. ജയ് ഹിന്ദ്!,' എന്നാണ് ദുൽഖർ പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടന്റെ പ്രതികരണം.

സംഭവത്തിൽ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് ഉൾപ്പടെയുള്ള നടന്മാർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. രാജ്യം ആവശ്യപ്പെടുമ്പോൾ ഇന്ത്യൻ ആർമി ഒപ്പമുണ്ടാകുമെന്ന് ഓപ്പറേഷൻ സിന്ദൂർ വീണ്ടും തെളിയിച്ചു എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. 'നമ്മുടെ യഥാർത്ഥ ഹീറോകൾക്ക് സല്യൂട്ട്! രാജ്യം ആവശ്യപ്പെടുമ്പോൾ ഇന്ത്യൻ ആർമി ഒപ്പമുണ്ടാകുമെന്ന് ഓപ്പറേഷൻ സിന്ദൂർ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. നിങ്ങൾ രാഷ്ട്രത്തിന് അഭിമാനമാണ്, ജയ് ഹിന്ദ്!' മമ്മൂട്ടി കുറിച്ചു.

ഓപ്പറേഷൻ സിന്ദൂറിനെ തന്റെ ഫേസ്ബുക്ക് കവർ ചിത്രമാക്കിക്കൊണ്ടാണ് മോഹൻലാൽ പ്രതികരിച്ചത്. ഒരു രൂപത്തിലും തീവ്രവാദം ലോകത്ത് നിലനിൽക്കേണ്ടതില്ലെന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പൃഥ്വിരാജ് പ്രതികരിച്ചത്. ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യങ്ങളെന്നും പൃഥ്വിരാജ് പറഞ്ഞു.

പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലര്‍ച്ചെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

Content Highlights: Actor Dulquer Salmaan reacts on Operation Sindoor

dot image
To advertise here,contact us
dot image