സര്‍ക്കീട്ടിന്റെ പ്രതീക്ഷ കേള്‍ക്കണോ?; 6 മണിക്ക് ഹോപ്പ് സോംഗ് എത്തും

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകള്‍' എന്ന ചിത്രത്തിന് ശേഷം താമര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

dot image

ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന സര്‍ക്കീട്ട് എന്ന ഏറ്റവും പുതിയ ചിത്രത്തിലെ ഹോപ്പ് സോങ്ങ് വൈകുന്നേരം ആറുമണിക്ക് പുറത്തിറങ്ങും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ജെപ്പ് സോംഗ് എന്ന മറ്റൊരു ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമയാകും സര്‍ക്കീട്ട് എന്ന സൂചന നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മെയ് 8ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന സര്‍ക്കീട്ട് ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ആയിരത്തൊന്നു നുണകള്‍ എന്ന ചിത്രത്തിന് ശേഷം താമര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഓള്‍ വീ ഇമാജിന്‍ ഏസ് ലൈറ്റ് എന്ന ചിത്രത്തിന് ശേഷം ദിവ്യ പ്രഭ നായികയാവുന്ന ചിത്രം കൂടിയാണ് സര്‍ക്കീട്ട്. സംസ്ഥാന പുരസ്‌കാര ജേതാവും നടനും കൂടിയായ സംഗീത് പ്രതാപാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച സര്‍ക്കീട്ട് യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ആസിഫ് അലി, ബാലതാരം ഓര്‍ഹാന്‍ എന്നിവരെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസന്‍, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം - വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈന്‍ പ്രൊഡക്ഷന്‍ - റഹിം പിഎംകെ, പോസ്റ്റര്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍ (ഇല്ലുമിനാര്‍ട്ടിസ്റ്റ് ക്രീയേറ്റീവ്‌സ്), സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍. അഡ്വര്‍ടൈസിംഗ് - ബ്രിങ് ഫോര്‍ത്ത്.

Content Highlights: Sarkeet movie's Hope Song to be released on 6pm May 1st

dot image
To advertise here,contact us
dot image