മോദി നിര്ദേശിച്ച ഗാനം ഗ്രാമി അവാര്ഡ് നേടുമോ? 'അബൻഡൻസ് ഇൻ മില്ലറ്റ്സ്' നോമിനേഷന് പട്ടികയില്

ഇന്ത്യൻ-അമേരിക്കൻ ഗായിക ഫൽഗുനി ഷായും (ഫലു) ഗായകനും ഫൽഗുനിയുടെ ജീവിത പങ്കാളിയുമായ ഗൗരവ് ഷായുമാണ് ഗാനത്തിന്റെ പിന്നണിക്കാർ.

മോദി നിര്ദേശിച്ച ഗാനം ഗ്രാമി അവാര്ഡ് നേടുമോ? 'അബൻഡൻസ് ഇൻ മില്ലറ്റ്സ്' നോമിനേഷന് പട്ടികയില്
dot image

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്ദേശിച്ച് അദ്ദേഹം പ്രധാന വേഷത്തില് എത്തിയ 'അബൻഡൻസ് ഇൻ മില്ലറ്റ്സ്' എന്ന ഗാനം ഗ്രാമി പുരസ്കാരത്തിനുള്ള നോമിനേഷന് പട്ടികയില് ഇടം നേടി. ആരോഗ്യ ആനുകൂല്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളടങ്ങുന്ന ഉള്ളടക്കം പറയുന്ന ഗാനമാണ് ഗ്രമി നോമിനേഷൻ നേടിയിരിക്കുന്നത്. ഇന്ത്യൻ-അമേരിക്കൻ ഗായിക ഫൽഗുനി ഷായും (ഫലു) ഗായകനും ഫൽഗുനിയുടെ ജീവിത പങ്കാളിയുമായ ഗൗരവ് ഷായുമാണ് ഗാനത്തിന്റെ പിന്നണിക്കാർ.

മോതിരം കൈമാറി കാളിദാസ് ജയറാമും തരിണി കലിംഗരായരും; വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് ആരാധകർ

'അബൻഡൻസ് ഇൻ മില്ലറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ഗാനം ഈ വർഷം ജൂണിലാണ് റിലീസ് ചെയ്തത്. ഗ്രാമി പുരസ്കാരം നേടിയതിന് ശേഷം കഴിഞ്ഞ വർഷം ഡൽഹിയിൽ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്താൻ ഇടയായപ്പോൾ ഒരു ഗാനം എഴുതാൻ മോദി നിര്ദേശിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് 'അബൻഡൻസ് ഇൻ മില്ലറ്റ്സിന് തുടക്കം കുറിച്ചത് എന്നും ഫൽഗുനി പിടിഐയോട് പറഞ്ഞു.

'ഇതിലും ഭേദം 'ലിയോ' ഷൂട്ട് കണ്ട് മടങ്ങുന്നതായിരുന്നു'; പരിഹാസങ്ങൾക്ക് പുണ്യ എലിസബത്തിന്റെ മറുപടി

പോഷകാഹാരമായ ധാന്യത്തെക്കുറിച്ചുള്ളതാണ് ഈ ഗാനം. മാറ്റം കൊണ്ടുവരാനും മാനവികത ഉയർത്താനും കഴിയും എന്നതാണ് സംഗീതത്തിന്റെ ശക്തി. അത് ഉള്ക്കൊണ്ട് പട്ടിണിക്കെതിരെയുള്ള പോരാട്ടം എന്ന ആശയത്തില് ഒരു ഗാനം തയ്യാറാക്കാന് പ്രധാനമന്ത്രി നിര്ദേശിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പ്രകാരം ഈ വർഷം മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷമാണ്. ഇതിന്റെ ഭാഗമായാണ് ഗാനം എത്തിയത്.

dot image
To advertise here,contact us
dot image