അഞ്ചുവര്‍ഷം കൊണ്ട് BBA with LLB പഠിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക് കരിയര്‍ ജേര്‍ണി എക്‌സ്‌പോയില്‍ പങ്കെടുക്കുക

അഞ്ചുവര്‍ഷം കൊണ്ട് BBA with LLB പഠിക്കാം
dot image

കേരളത്തില്‍ ലോ കോളജുകളില്‍ BBA with LLB പ്രോഗ്രാമുണ്ടെന്നതിനെ കുറിച്ച് എത്ര പേര്‍ക്കറിയാം. എന്നാല്‍ അങ്ങനെയൊന്നുണ്ട്. കേരളത്തിലെ ലോ കോളജുകളില്‍ ദേശീയ തലത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് ചേരാവുന്നവയാണ് ഇത്തരം ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍.

ഇവയില്‍ BBA, BA, B.Sc /LLB ഇന്റഗ്രേറ്റഡ് കോഴ്‌സുകളുണ്ട്. ഇന്ത്യയിലെ 17 ദേശീയ നിയമ സ്‌കൂളുകള്‍ ഇന്റഗ്രേറ്റഡ് BBA, LLB പ്രോഗ്രാം നടത്തി വരുന്നു. കൊച്ചിയില്‍ ഇതിനായി NUALS (നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്) നിലവിലുണ്ട്. കൂടുതല്‍ വിവരങ്ങളറിയാന്‍ കരിയര്‍ ജേര്‍ണിയില്‍ പങ്കെടുക്കൂ.

റിപ്പോര്‍ട്ടര്‍ ടിവിയും മൈക്രോടെക്കും ഒരുമിച്ച് നടത്തുന്ന എഡ്യുക്കേഷന്‍ എക്‌സ്‌പോ പത്തോളം ജില്ലകളില്‍ വച്ചാണ് നടത്തപ്പെടുന്നത്. മെയ് എട്ടിന് തൃശൂര്‍, ഒമ്പതിന് പാലക്കാട്, 12ന് മലപ്പുറം, 13ന് കണ്ണൂര്‍, 15ന് വയനാട്, 16ന് കോഴിക്കോട്, 19ന് കൊച്ചി, 20ന് കോട്ടയം, 22ന് തിരുവനന്തപുരം, 23ന് കൊല്ലം എന്നിവിടങ്ങളിലാണ് എക്‌സ്‌പോ നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി രാജ്യാന്തര വേദിയൊരുക്കി ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

Content Highlights: study BBA with LLB in five years

dot image
To advertise here,contact us
dot image