രാജസ്ഥാനെതിരെയും സംപൂജ്യം; അനാവശ്യ റെക്കോർഡ് തലയിലാക്കി ഹിറ്റ്മാൻ

19-ാം തവണയാണ് രോഹിത്ത് ഐപിഎല്ലില്‍ റണ്ണെടുക്കാതെ പുറത്താകുന്നത്

രാജസ്ഥാനെതിരെയും സംപൂജ്യം; അനാവശ്യ റെക്കോർഡ് തലയിലാക്കി ഹിറ്റ്മാൻ
dot image

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ താരമെന്ന അനാവശ്യ റെക്കോർഡ് പങ്കിട്ട് രോഹിത് ശര്‍മ. രാജസ്ഥാന്‍ റോയല്‍സിനെതിരെ പൂജ്യത്തിന് പുറത്തായോടെയാണ് റെക്കോഡ് രോഹിത്തിന്റെ തലയിലായത്.

19-ാം തവണയാണ് രോഹിത്ത് ഐപിഎല്ലില്‍ റണ്ണെടുക്കാതെ പുറത്താകുന്നത്. ഇക്കാര്യത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഒപ്പമാണ് രോഹിത്. ഇക്കാര്യത്തില്‍ ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. ഇരുവരും 18 തവണ റണ്ണെടുക്കാതെ പുറത്തായി. 16 തവണ ഇത്തരത്തില്‍ പുറത്തായ പിയൂഷ് ചൗള, റാഷിദ് ഖാന്‍ എന്നിവര്‍ പിന്നില്‍.

മത്സരത്തില്‍ നാലാം പന്തില്‍ രോഹിത് പുറത്തായിരുന്നു. ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്.

നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ് പ്ളേ ഓഫ് സ്പോട്ട് സ്വന്തമാക്കി. . ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ടുവെച്ച 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 175 റൺസാണ് നേടിയത്.

content highlights:rohit sharma dismissed for duck against rajasthan royals unwanted record ipl 2026

dot image
To advertise here,contact us
dot image